
അത്യാവശ്യമായി അഞ്ച് ലക്ഷം രൂപ വേണം.യാതൊരു നിവൃത്തിയുമില്ല.മകളെ നഴ്സിങ്ങിന് ചേർക്കാനാണ്.കോവിഡ് ഏൽപ്പിച്ച പരിക്കിൽ നിന്നും ഇനിയും മോചിതനായിട്ടില്ല.അവസാനം
എന്റെ പാട്ട കാറ് വിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.ഇടയ്ക്കൊക്കെ പിണങ്ങി വഴിയിൽ കിടക്കുമെങ്കിലും ആകെയുള്ള സഞ്ചാര സ്വാതന്ത്ര്യമാണ്!
വിവരം പബ്ലിഷ് ചെയ്തു.പലരും വന്നു,കണ്ടു,കേട്ടു, എന്തൊക്കെയോ പിറുപുറുത്ത് മടങ്ങി.ഞാൻ നിരാശയുടെ പൂപ്പൽ പിടിച്ച മനസ്സുമായി ഉമ്മറക്കോലായിൽ കുന്തിച്ചിരുന്ന് വീണ്ടും വീണ്ടും കണക്ക് കൂട്ടിക്കൊണ്ടേയിരുന്നു.മാക്സിമം വില ഒരു ലക്ഷം.അതിനപ്പുറത്തേക്ക് നീങ്ങുന്നതേയില്ല.എനിക്കാണെങ്കിൽ അഞ്ച് ലക്ഷം അത്യാവശ്യവും.
ഒരെത്തും പിടിയും കിട്ടുന്നില്ല.
അപ്പോഴാണ് ഒരു ബുദ്ധി തോന്നിയത്.മല മുഹമ്മദിന്റെ അടുത്തേക്ക് വന്നില്ലെങ്കിൽ മുഹമ്മദ് മലയുടെ അടുത്തേക്ക് പോകണം.
നാട്ടിലെ പണക്കാരനായ മത്തായിച്ചന്റെ വീട്ടിലേക്ക് ഞാൻ എന്റെ കാർ വിട്ടു.കാര്യം അവതരിപ്പിച്ചു.കാർ വിൽക്കാനാണ്.അഞ്ച് ലക്ഷം രൂപയുടെ ആവശ്യമുണ്ട്.
“ഈ പാട്ടക്കോ… പരമാവധി എൺപതിനായിരം കിട്ടും !!!”
മത്തായിച്ചന്റെ ആ പറച്ചിൽ എനിക്കങ്ങോട്ട് സുഖിച്ചില്ല.
“5 ലക്ഷത്തിന് ഈ കാർ വിറ്റ് കാണിച്ചു തരട്ടെ”. ഞാൻ വിട്ടില്ല.
മത്തായിച്ചൻ അട്ടഹസിച്ചുചിരിച്ച് എന്റെ വാശികൂട്ടി.
“5 ലക്ഷത്തിന് ഈ വണ്ടി വിറ്റ് കാണിച്ചാൽ എനിക്കെന്ത് തരും?”
“ബെറ്റ് വെച്ചോ. 5 ലക്ഷം എന്റെ വക!!”
മത്തായിച്ചൻ പണക്കാരനും പിശുക്കനുമാണെങ്കിലും വാക്കിന് വിലയുള്ള മനുഷ്യനാണ്.ആ പ്രതീക്ഷിയിലാണ് കാറുമായി ഞാൻ അങ്ങോട്ടേക്ക് പോയതും.നട്ടുബോൾട്ടിൽ ഓടുന്ന സാധനമാണ്.നട്ടുബോൾട്ട് പലതും ഊരിപ്പോയതുമാണ്.അഞ്ച് ലക്ഷം കിട്ടിയില്ലെങ്കിലും കുറഞ്ഞത് ഒരു
3 ലക്ഷം…!!
“ആട്ടെ.പറഞ്ഞ വിലയ്ക്ക് വിറ്റില്ലെങ്കിൽ നീ എനിക്കെന്ത് ഇങ്ങോട്ട് തരും രമേശാ ?”
“കാറ് വിറ്റുകിട്ടുന്ന കാശ് മുഴുവൻ…’
അടുത്ത ദിവസം ഞാനെന്റെ കാർ ഗുരുവായൂരപ്പന് കാണിക്കയായി സമർപ്പിച്ചു.ഒരാഴ്ചയ്ക്കുള്ളിൽ കാർ ലേലം പോയത് എട്ടുലക്ഷം രൂപയ്ക്ക് !!!
എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം!! ഒരാറ് ലക്ഷമെങ്കിലും മത്തായിച്ചയനോട് ബെറ്റ് വയ്ക്കേണ്ടതായിരുന്നു.യേത് !!!
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
തലച്ചോറിന്റെ ഓരോ കളികളേ…!! -
തിരുവനന്തപുരത്തെ കൊലപാതകം;ബംഗാൾ സ്വദേശിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ് -
തിരുവല്ലയിൽ വയോധികൻ ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു -
കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു -
വൻതോതിൽ ഡോളര്‍ വിറ്റൊഴിച്ച് റിസർവ് ബാങ്ക് -
പട്ടാപകൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തി, കൊലപാതകം മോഷണ ശ്രമത്തിനിടയിൽ എന്ന് പൊലീസ് -
പമ്പയിൽ നിന്ന് മാലിന്യങ്ങൾ നീക്കി, പക്ഷേ പ്രതിപക്ഷ നേതാവിൻ്റെ മനസിലെ മാലിന്യങ്ങൾ ബാക്കി -
ചൈനാ അതിര്‍ത്തിയിലടക്കം നിരീക്ഷണം നടത്താന്‍ അത്യാധുനിക എ.ഐ. ഡ്രോണ്‍ ദൗത്യവുമായി എച്ച്.എ.എല്‍. -
നവജാതശിശുവിനെ കൊന്ന സംഭവം: കരച്ചില് അലോസരം ഉണ്ടാക്കിയതോടെ കുട്ടിയെ കിണറ്റില്‍ എറിയുകയായിരുന്നെന്നു പോലീസ്; യുവതി പ്രസവാനന്തര മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചിരുന്നതായും വിവരം -
മാവേലിസ്റ്റോറില്‍ വന്ന സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ച കേസില്‍ ഒന്നാം പ്രതിയുടെ പെണ്‍സുഹൃത്ത് അറസ്റ്റില്‍ -
ബീച്ചിലെത്തിയ തമിഴ്സംഘത്തിലെ യുവാവ് മദ്യലഹരിയില്‍ ഒപ്പമുള്ളവരുമായി വഴക്കിട്ട് കടലില്‍ചാടി -
യുവാവിന്റെ സ്കൂട്ടര്‍ ആറ്റിലെറിഞ്ഞു -
കരിങ്കല്ലുപയോഗിച്ച് അടുക്കളവാതില്‍ തകര്‍ത്ത് പണവും സ്വര്‍ണവും വീട്ടുപകരണങ്ങളും കവര്‍ന്നു -
പൂട്ടില്ലാത്തതിനാല്‍ വാതില്‍ ചാരിയിട്ടിട്ട് ചോറൂണ് ചടങ്ങിനു പോയി; മടങ്ങിയെത്തിയപ്പോള്‍ അലമാരി കുത്തിത്തുറന്ന് നാലുപവന് കവര്‍ന്ന നിലയില്‍ -
രാജ്യസേവനത്തിനിടെ ജീവന് നഷ്ടപ്പെട്ട സൈനികന് ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി ജന്മനാട്