IndiaNEWS

ടീലേ വാലി മസ്ജിദിനും അവകാശവാദവുമായി ഹിന്ദുസംഘടനകൾ

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിനും മഥുരയിലെ ഷാഹി ഈദ്ഗാഹിനും, ഖുതബ് മിനാറിനും പിന്നാലെ ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ ടീലേ വാലി മസ്ജിദിനും അവകാശവാദവുമായി ഹിന്ദുസംഘടനകൾ രംഗത്ത്.

 

പള്ളി നിൽക്കുന്ന സ്ഥലം യഥാർഥത്തിൽ ‘ലക്ഷ്മൺ ടീല അല്ലെങ്കിൽ ലക്ഷ്മണന്റെ കുന്ന് ആണെന്നാണ് സംഘടനകൾ അവകാശപ്പെടുന്നത്.ഹനുമാൻ സ്തുതികളോടെ ‘ലക്ഷ്മൺ ടീല മുക്തി സങ്കല്പ്‌ യാത്ര’ എന്ന പേരിൽ ഞായറാഴ്ച പള്ളി നിൽക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ ജാഥ നടത്തുമെന്ന് സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ഇതു തടഞ്ഞ പൊലീസ് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് റിഷി തൃവേദിയെ ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തിരുന്നു.

 

ഹിന്ദു സംഘടനകൾക്കെതിരേ മുസ്‌ലിം സംഘടനകൾ പ്രതിഷേധവുമായി എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്നായിരുന്നു പൊലീസ് നീക്കം. ഗോമതി നദിക്കരയിൽ പ്രസിദ്ധമായ ഇമാംബാരയ്ക്കടുത്തായാണ് പള്ളി. ചരിത്രരേഖകൾ പ്രകാരം 16-ാം നൂറ്റാണ്ടിലാണ് പള്ളി പണികഴിപ്പിച്ചത്. ലക്ഷ്മണനാണ് ലഖ്‌നൗ നഗരം സ്ഥാപിച്ചതെന്നും ലഖൻപുരി എന്നായിരുന്നു ഇതിന്റെ പഴയ പേരെന്നുമാണ് ഹിന്ദുസംഘടനകൾ ഈയിടെ ഉയർത്തിയ മറ്റൊരു വാദം.

Back to top button
error: