ചരക്കുലോറി പാളത്തിൽ കുടുങ്ങി ട്രെയിന്‍ഗതാഗതം തടസപ്പെട്ടു; ലോറി ഉടമ റെയില്‍വേയ്ക്കു നഷ്ടപരിഹാരമായി ഒന്നേ മുക്കാല്‍ ലക്ഷം നല്‍കണമെന്ന് നിര്‍ദ്ദേശം

തലശേരി: കൊടുവള്ളി റെയില്‍വേ  ലെവല്‍ക്രോസില്‍ ചരക്കുലോറി കുടുങ്ങി ട്രെയിന്‍ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ ലോറിയുടെ ഉടമ റെയില്‍വേയ്ക്കു നഷ്ടപരിഹാരമായി ഒന്നേ മുക്കാല്‍ ലക്ഷം നല്‍കണമെന്ന് നിര്‍ദ്ദേശം.
ലോറി പാളത്തിൽ കുടുങ്ങിയതിനെ തുടർന്ന്  നാലു യാത്രാ  ട്രെയിനുകളും ഒരു ചരക്കുവണ്ടിയും പിടിച്ചിടേണ്ടി വന്നതിന്റെ നഷ്ടപരിഹാരമായാണിത്. 1,77,000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.ഇതുസംബന്ധിച്ചു റെയില്‍വേ എന്‍ജിനിയറിങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

അപകടമുണ്ടായതിനെ തുടര്‍ന്ന് ചരക്കുലോറി ഡ്രൈവര്‍ ശരണ്‍രാജിനെ റെയില്‍വേ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആര്‍.പി. എഫ് അറസ്റ്റു ചെയ്തിരുന്നു.പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഉടമ പിഴയടച്ചില്ലെങ്കില്‍ ഇയാളെ വീണ്ടും അറസ്റ്റു ചെയ്യുമെന്നാണ് റെയില്‍വേ അധികൃതരുടെ വാദം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version