എസ്ഡിപിഐയുമായി യാതൊരുവിധ സമാധാന ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് കെ സുരേന്ദ്രൻ

പാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ചേരാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത മതഭീകരവാദ സംഘടനയുമായി എന്ത് ചര്‍ച്ചയാണ് നടത്താനുള്ളതെന്നും സുരേന്ദ്രന്‍ പാലക്കാട് ചോദിച്ചു.

രാജ്യത്തിന്റെ പലഭാഗത്തും കഴിഞ്ഞ ഒരാഴ്ചയായി കലാപങ്ങളും വര്‍ഗീയ കൊലപാതകങ്ങളും ആക്രമങ്ങളും നടന്നു. അത് തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലും ചെയ്യുന്നത്.രാഷ്ട്രീയമായി സഹായം ലഭിക്കുന്നത് കൊണ്ടാണ് ഇത് ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത തനി മതഭീകരവാദ സംഘടനയുമായി എന്ത് ചര്‍ച്ചയാണ് നടത്താനുള്ളത്. ഭീകരവാദസംഘടനകളുമായി മേശക്ക് ചുറ്റുമിരുന്ന് എന്താണ് സംസാരിക്കാനുള്ളത്. ആര്‍എസ്‌എസിനേയും എസ്ഡിപിഐയേയും താരതമ്യപ്പെടുത്തരുത്- സുരേന്ദ്രൻ പറഞ്ഞു.

 

മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാവും നാളെ ജില്ലയില്‍ യോഗം ചേരുക.നാളെ വൈകിട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. എസ്ഡിപിഐയുമായി യാതൊരു സമാധാന ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസവും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version