സ്കൂൾ വിദ്യാർഥിനി ഫ്ലാറ്റിന്റെ 12–ാം നിലയിൽ നിന്നു വീണു മരിച്ചു

കോട്ടയത്ത് ഫ്ലാറ്റിന്റെ 12-ാം നിലയിൽ നിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു.

യു.എസിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ ആണ് മരിച്ചത്. 15 വയസായിരുന്നു.
ഇന്നലെ (ശനി)രാത്രി 10നാണ് സംഭവം.
കോട്ടയം പള്ളിക്കുടം സ്കൂൾ 10 -ാം ക്ലാസ് വിദ്യാർഥിനിയാണ്

ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത് .
ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു . കൺട്രോൾ റൂം പൊലീസ് എത്തി റെയയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു .
മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version