ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവൻഷൻ; മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം കൂടി

ത്തനംതിട്ട:കോവിഡ് വ്യാപനം രൂക്ഷമാകുകയും ജില്ല സി കാറ്റഗറിയിൽ പെടുകയും ചെയ്തതോടെ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, മാരാമൺ കൺവെൻഷൻ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം കൂടി.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍, ചെറുകോല്‍പുഴ കണ്‍വെന്‍ഷനുകളുടെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്.ഈ അധ്യാത്മിക കൂട്ടായ്മകൾ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വീണ ജോര്‍ജ് അവലോകന യോഗത്തിൽ​ പറഞ്ഞു.കണ്‍വെന്‍ഷനുകൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ സാഹചര്യം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.
തുടർന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് മന്ത്രിമാര്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.കണ്‍വെന്‍ഷനുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തിലുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന്​ തിരുവല്ല ആര്‍.ഡി.ഒയെ സ്‌പെഷല്‍ ലെയ്സണ്‍ ഓഫിസറായി നിയമിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും അറിയിച്ചു.
ഫെബ്രുവരി 6-13 തീയതികളിലാണ് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്.ഫെബ്രുവരി13-20 തീയതികളിലാണ് മാരാമൺ കൺവെൻഷൻ.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version