NEWS

തറവാട്ടിലേക്ക് മടങ്ങി പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചെറിയാന്‍ ഫിലിപ്പ്

ഇരുപത് വര്‍ഷത്തിന് ശേഷം തറവാട്ടിലേക്ക് മടങ്ങി പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചെറിയാന്‍ ഫിലിപ്പ്. തന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണെന്നും അതിനാല്‍ മടങ്ങി പോകുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ സിപി ഐഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിചേര്‍ത്തു. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്ന് മരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ഒരു ചെടിയുടെ വളര്‍ച്ചയെ ഉപമിച്ചുകൊണ്ടായിരുന്നു ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വിശദീകരിച്ചത്. ‘ഒരുവീട്ടില്‍ ഒരു ചെടിവളരും, എന്നാല്‍ അതിനെ മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവെച്ചാല്‍ അത് വളരില്ല. മുരടിച്ച് പോകും. കാരണം വേരുകള്‍ അപ്പുറത്താണ്.’ എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍.

Back to top button
error: