CrimeKeralaNEWS

പേശികളുടെ വ്യത്യാസം പോലും പിടിച്ചെടുക്കും : ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിലെ ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാന്‍ പ്രത്യേക ക്യാമറയുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സുരാജിനെയും അനൂപിനെയും ശരത്തിനെയും ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യാമാധവനെ ചോദ്യം ചെയ്യുക എന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത് എന്നും അതുകൊണ്ടാണ് ഇത് നീളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരാജിനും അനൂപിനും  കാവ്യയെ കുറിച്ച് കൂടുതല്‍ അറിഞ്ഞ ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.

അതോടൊപ്പം അദ്ദേഹം തന്നെ 20ലധികം ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണസംഘത്തിന് കൊടുത്തിട്ടുണ്ട്. സുരാജും അനൂപും ഏകദേശം 50ഓളം ഓഡിയോ ക്ലിപ്പിന് മറുപടി നല്‍കേണ്ടിവരുമെന്നും. ദിലീപിനെ കഴിഞ്ഞ് സുരാജും അനൂപുമായിരിക്കും ചോദ്യങ്ങളെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടുകയെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക ക്യാമറ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ ചിത്രീകരിക്കുന്നതെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്‌.  ചോദ്യം ചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ റിയാക്ഷൻ ഉള്‍പ്പെടെ ഒരു ചോദ്യം കേള്‍ക്കുമ്പോള്‍ പേശികള്‍ക്ക് ഉണ്ടാകുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന പ്രത്യേക ക്യാമറ ഉപയോഗിച്ചാകും ചോദ്യം ചെയ്യല്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.

Back to top button
error: