Movie

‘അതേ, ഞങ്ങൾ പ്രണയത്തിലാണ്…’ ദിയ കൃഷ്ണയും വൈഷ്ണവ് ഹരിചന്ദ്രനും തുറന്നു പറയുന്നു

ദിയയും വൈഷ്ണവും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ ​ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. വൈഷ്ണവ് തന്നെയാണ് ​ഇപ്പോൾ മറുപടിയുമായി എത്തിയത്

നടൻ കൃഷ്ണകുമാറിന് നാല് പെൺ മക്കളാണ്. അഹാന, ദിയ, ഇഷാനി, ഹൻസിക.

മൂത്ത മകൾ അഹാന നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങളിൽ വെള്ളിത്തിരയിലെത്തിക്കഴിഞ്ഞു. രണ്ടാമത്തെമകളാണ് ദിയ കൃഷ്ണ.
ടിക് ടോക് വീഡിയോകളിലൂടെയും നൃത്ത വീഡിയോകളിലൂടെയും അസംഖ്യം ആരാധകരെ സമ്പാദിച്ച ദിയ സമൂഹമാധ്യമങ്ങളിലെ സജീവസാന്നിദ്ധ്യമാണ്.
ഇളയവരായ ഇഷാനിയും ഹൻസികയും ഇതിനോടകം സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
ഇപ്പോഴിതാ തന്റെ പ്രണയം ആദ്യമായി തുറന്ന് പറയുന്നു ദിയ കൃഷ്ണ.

അടുത്ത സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രൻ ആണ് ദിയയുടെ കാമുകൻ. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ദിയയും വൈഷ്ണവും പ്രണയത്തിലാണെന്ന് നേരത്തെ തന്നെ ​ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. വൈഷ്ണവ് തന്നെയാണ് ​ഇപ്പോൾ ഗോസിപ്പുകൾക്ക് മറുപടിയുമായി എത്തിയത്.

“ഞങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ഇപ്പോഴും സംശയമുള്ള എന്റെ ഇൻസ്റ്റാ​ഗ്രാം കുടുംബാം​ഗങ്ങളോട്, അതേ ഞങ്ങൾ പ്രണയത്തിലാണ്. എന്റെ അടുത്ത സുഹൃത്ത് ദിയ ഇപ്പോൾ എന്റെ കാമുകിയാണ്…”
ദിയയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് വൈഷ്ണവ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker