IndiaNEWS

ഹരിയാനയില്‍ കോളറ രോഗം പടരുന്നു; ഒന്‍പതുവയസുകാരന്‍ മരിച്ചു,നൂറോളം പേര്‍ ചികിത്സയില്‍

ഹരിയാനയില്‍ കോളറ ബാധിച്ച് ഒന്‍പതുവയസുകാരന്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേന്നു രാവിലെ തന്നെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പഞ്ച്ഗുള ജില്ലയിലെ അഭയ്പൂരിലാണ് സംഭവം. നൂറോളം പേര്‍ ആശുപത്രിയിലാണ്. ഇതുവരെ മുന്നൂറോളം പേരെയാണ് രോഗം ബാധിച്ചതായാണ് വിവരം. ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ബുധനാഴ്ചയാണ് ജില്ലയില്‍ ആദ്യരോഗം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ നൂറോളം പേരെ വയറിളക്കം ബാധിച്ച് മെഡിക്കല്‍ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 46 പേര്‍ കുട്ടികളാണ്. കുടിവെള്ളത്തില്‍ ഓടയിലെ വെള്ളം കലര്‍ന്നതാണ് രോഗകാരണമെന്നാണ് സംശയിക്കുന്നത്. പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കോളറ ബാധയാണെന്ന് വ്യക്തമായത്.

തുറന്നു കിടക്കുന്ന ഓടയ്ക്ക് സമീപത്താണ് കുടിവെള്ള ടാങ്ക്. വീടുകളിലെ മാലിന്യങ്ങള്‍ ഈ ഓടയിലേക്കാണ് വന്നുചേരുന്നത്. മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാകും കോളറ വ്യാപനത്തിന് കാരണമായതെന്ന് മെഡിക്കല്‍ ഓഫീസര്‍ മുക്ത കുമാര്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker