IndiaNEWS

എല്‍ഡിഎഫ് എംപിമാര്‍ കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, എല്‍ഡിഎഫ് എംപിമാര്‍ കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. എംപിമാരായ എളമരം കരീം, തോമസ് ചാഴിക്കാടന്‍, ബിനോയ് വിശ്വം, എ എം ആരിഫ്, ഡോ. വി.ശിവദാസന്‍, കെ സോമപ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു.

ഭരണഘടനതത്വങ്ങളുടെ ലംഘനവും ജനവിരുദ്ധതയുമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടക്കുന്നത്.ഓരോ ദിവസവും അവിടുത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാനും ദ്വീപ് ജനതയുടെ വൈഷമ്യങ്ങള്‍ അവരില്‍ നിന്നും നേരിട്ടറിയാനും വേണ്ടിയാണ് എല്‍ ഡി എഫ് എം പിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കണമെന്ന ആവശ്യം അറിയിച്ചത് .എന്നാല്‍ അത് അനുവദിക്കില്ല എന്ന് പറയുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്? ലക്ഷദ്വീപിലെ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker