KeralaNEWS

വയറുവേദന വളരെ വേഗത്തിൽ അകറ്റാം

നിത്യ ജീവിതത്തില്‍ പലപ്പോഴും നമ്മളെ അലട്ടുന്ന ഒന്നാണ് വയറു വേദന.ഭക്ഷണത്തിന്റെ അലര്‍ജി കൊണ്ടും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹന പ്രശ്‌നങ്ങള്‍ കൊണ്ടും പല വിധത്തില്‍ വയറുവേദന ഉണ്ടാവാം.ഇത്തരം പ്രതിസന്ധികളിൽ  നമുക്ക് പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.
  ഇഞ്ചി
 ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഇഞ്ചി. ദഹനം സുഗമമാക്കാനും വയറ് വേദനയ്ക്ക് ശമനം നല്കാനും ഇഞ്ചി സഹായിക്കും. ഉണങ്ങിയതിനേക്കാല്‍ പച്ച ഇഞ്ചിയാണ് കൂടുതല്‍ ഫലപ്രദം. ഏതാനും ഇഞ്ചി കഷ്ണങ്ങള്‍ ചൂട് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില്‍ ഇഞ്ചി സപ്ലിമെന്റുകള്‍ പോലെ മറ്റ് രൂപത്തിലുള്ളവ കടകളില്‍ നിന്ന് വാങ്ങിയും ഉപയോഗിക്കാം.
പുതിന
വയറ് വേദന തടയാന്‍ പുതിന ഉത്തമമാണ്.ഏതാനും പുതിനയിലകളെടുത്ത് ചവച്ചിറക്കുക. ഇല ചായയിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഫലം നല്കും. ഒരു കപ്പ് വെള്ളം ചൂടാക്കി ഏതാനും പുതിന ഇല അതിലിട്ട് അരിച്ചെടുത്ത് കുടിക്കുക. മികച്ച ദഹനം നല്കാന്‍ പുതിനയ്ക്ക് കഴിവുണ്ട്. ദഹനക്കുറവിനും, ആര്‍ത്തവ സംബന്ധമായ വേദനയ്ക്കും പുതിന അനുയോജ്യമാണ്.
കറ്റാർവാഴ
നിരവധി രോഗങ്ങള്‍ക്ക് ശമനം നല്‍കാന്‍ കഴിവുള്ള ഒന്നാണ് കറ്റാര്‍വാഴ.കറ്റാര്‍വാഴയിലെ ഔഷധ ഘടകങ്ങള്‍ വേദനയ്ക്കിടയാക്കുന്ന വിരകളെ നീക്കം ചെയ്യും. അരകപ്പ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ഉദരസംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കും. അതിസാരം, മലബന്ധം, ഗ്യാസ്, വയര്‍ ചീര്‍ക്കല്‍, കോച്ചിവലിക്കല്‍ എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.
നാരങ്ങ
നാരങ്ങനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് വയറ് വേദനയ്ക്ക് ശമനം നല്കും. അര മുറി നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തിളക്കിയ ശേഷം കുടിക്കുക.ഇത് തേനിൽ ചേർത്തും ഉപയോഗിക്കാം.
ഉലുവ
ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലും വയറുവേദനയ്ക്ക്   പരിഹാരമാകും. ഈ ഒറ്റമൂലിക്ക് ഏത് വയറു വേദനയേയും ഇല്ലാതാക്കാനുള്ള കഴിവുണ്ട്

Back to top button
error: