KeralaNEWS

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി​യിൽ,ഷട്ടറു​ക​ൾ തു​റ​ക്കുന്നു

 

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141 അ​ടി​യി​ലെ​ത്തി. ഇ​തി​നെ തു​ട​ർ​ന്ന് സ്പി​ൽ​വെ ഷ​ട്ട​റു​ക​ൾ രാ​വ​ലെ എ​ട്ടോ​ടെ തു​റ​ക്കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ല​യോ​ര​മേ​ഖ​ല​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്തി​യ​ത്.

അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് 15 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 140.65 അ​ടി​യാ​യി​രു​ന്നു ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പു​ല​ർ​ച്ചെ 5.30 ന് ​ഇ​ത് 141 അ​ടി​യി​ലെ​ത്തി. ഇ​തോ​ടെ ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ക​ള​ക്ട​ർ​ക്ക് വി​വ​രം ന​ൽ​കി. ക​ള​ക്ട​ർ പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​ർ തു​റ​ക്കു​ന്ന​തോ​ടെ ഇ​ടു​ക്കി​യും തു​റ​ക്കും. ചെ​റു​തോ​ണി​യി​ലെ ഒ​രു ഷ​ട്ട​ർ 40 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തും. സെ​ക്ക​ൻ​ഡി​ൽ 40,000 ലി​റ്റ​ർ വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കി​വി​ടും.

പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളാ​യ ഉ​പ്പു​ത​റ, ക​ട്ട​പ്പ​ന, ഏ​ല​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി ശ​ക്ത​മാ​യ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2399.38 അ​ടി​യാ​യി ഉ​യ​ർ​ന്നു. മു​ല്ല​പ്പെ​രി​യാ​റി​ലെ വെ​ള്ളം കൂ​ടി എ​ത്തു​ന്ന​തോ​ടെ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​രാ​ൻ കാ​ര​ണ​മാ​കും.

Back to top button
error: