
സിനിമ ഷൂട്ടിങ് സെറ്റ് തീയിട്ടു നശിപ്പിച്ചു. ഡിറ്റോ വില്‍സണ്‍ നായകനായെത്തുന്ന മരണവീട്ടില്‍ തൂണ് എന്ന പുതിയ ചിത്രത്തിന്റെ സെറ്റാണ് തീ വെച്ച് നശിപ്പിച്ചത്. എല്‍ദോ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഞ്ചു ലക്ഷം രൂപ മുതല്‍ മുടക്കില്‍ എറണാകുളം കടമറ്റത്താണ് സെറ്റ് ഒരുക്കിയിരുന്നത്. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു.