പക്ഷിപ്പനി; കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളേയും കൊല്ലാന്‍ തീരുമാനം

ക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളേയും കൊല്ലാന്‍ തീരുമാനം. മാത്രമല്ല മൃഗശാല അടച്ചുപൂട്ടാനും തീരുമാനിച്ചു.

അതേസമയം, ആരോഗ്യകുപ്പ് മൃഗശാലയില്‍ എത്തി പക്ഷികളെ കൊല്ലാനുളള നടപടികള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുക. അതിനു ശേഷം താറാവുകളെയും മറ്റുപക്ഷികളെയും കൊല്ലും. ഞായറാഴ്ച വൈകിട്ടോടെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്.

നാല് ദിവസം മുന്‍പാണ് മൃഗശാലയിലെ കാട്ടുകോഴികള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൃഗശാലയുടെ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുളള പ്രദേശങ്ങളെ കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല 10 കിലോ മീറ്റര്‍ ചുറ്റളവില്‍ മാംസം വില്‍ക്കുന്നതും നിരോധിച്ചിരുന്നു.

Exit mobile version