കോൺഗ്രസ്‌ നേതാവ് ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു, ഗുരുതര ആരോപണം ഉന്നയിച്ച് വനിതാ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി , പരാതിയിൽ പോലീസ് കേസ്

ശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീമിനെതിരെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പൊലീസിന് പരാതി നൽകി. കാക്കനാടുള്ള ഫ്ലാറ്റിൽ പകൽ സമയത്ത് പോയി താമസിക്കാൻ നിർബന്ധിച്ചുവെന്ന് പരാതിയിൽ പറയുന്നു. സാധ്യമല്ലെന്ന് പറഞ്ഞതിന്റെ പേരിൽ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. പട്ടികജാതി വിഭാഗങ്ങൾക്ക് കട്ടിൽ കൊടുക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളിൽ നിന്ന് ഓട്ടോ കൂലിയിനത്തിൽ 500 രൂപ മുതൽ 750 രൂപ വരെ ഈടാക്കാൻ കൂട്ടുനിൽക്കണമെന്നു പഞ്ചായത്ത്‌ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഈടാക്കിയതിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ പരസ്യമായി അസഭ്യം വിളിച്ചുവെന്നും ചവിട്ടാൻ ചെന്നുവെന്നും പരാതി വ്യക്തമാക്കുന്നുണ്ട്.സംഭവത്തിൽ പൊലീസ്‌ കേസ്‌ എടുത്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version