Uncategorized

പത്താമത്തെ കുട്ടിയും ഗുഹക്ക് പുറത്ത്, ബാക്കിയുള്ളത് രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർ

തായ് ഗുഹക്കുള്ളിൽ കുടുങ്ങിയ രണ്ട് കുട്ടികളെ കൂടി രക്ഷിച്ചു. ഇതോടെ രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം പത്തായി. റോയിറ്റേഴ്‌സാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഇനി രണ്ട് കുട്ടികളും ഫുട്ബോൾ കൊച്ചും ആണ് ഗുഹക്കുള്ളിൽ ഉള്ളത്. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്തുമെന്നാണ് വിവരം.

ആരൊക്കെയാണ് രക്ഷപ്പെടുത്തിയത് എന്ന് വ്യക്തമല്ല. എല്ലാവരെയും പുറത്ത് കൊണ്ടുവന്നതിനു ശേഷം മാത്രമേ പേര് വിവരങ്ങൾ പുറത്ത് വിടൂ. മഴ കനത്തതോടെ രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്.

ആശുപത്രിയിൽ കഴിയുന്ന നാല് കുട്ടികളെ കാണാൻ മാതാപിതാക്കളെ അനുവദിച്ചു. അണുവ്യാപനം തടയാൻ ഇവരെ കുട്ടികളുടെ അടുത്ത് വിട്ടിട്ടില്ല. കുട്ടികൾ പൂർണ ആരോഗ്യ സ്ഥിതിയിലേക്ക് എത്തുകയാണെന്നു ഡോക്ടർമാർ അറിയിച്ചു.

എന്നാൽ ഫിഫ ക്ഷണിച്ചത് പ്രകാരം കുട്ടികൾക്ക് ലോകകപ്പ് ഫൈനൽ കാണാൻ റഷ്യയിൽ എത്താൻ ആകുമോ എന്ന് വ്യക്തമല്ല. ഒരാഴ്ച കുട്ടികൾ ആശുപത്രിയിൽ തങ്ങേണ്ടി വരും. വരുന്ന 15നാണ് ഫൈനൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close