ബംഗളൂരുവിൽ വാഹനാപകടം; മലയാളി ഡോക്ടർ ഉൾപ്പടെ രണ്ട് പേർ മരിച്ചു

ബംഗളൂരു: ജാലഹള്ളി ക്രോസില്‍ ബൈക്ക് അപകടത്തില്‍ മയാളി യുവ ഡോക്ടറുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കോട്ടയം മറ്റക്കര വാക്കയില്‍ വീട്ടില്‍ മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ഡോ.ജിബിന്‍ ജോസ് മാത്യു ആണ് മരിച്ചത്. 29 വയസായിരുന്നു.ഗുജറാത്ത് സ്വദേശി കരണ്‍ ഷാ(27) ആണ് മരിച്ച മറ്റൊരാൾ.

തിങ്കളാഴ്ച പുലര്‍ച്ചെ 1.40ന് ജാലഹള്ളി എച്ച്‌എംടി റോഡില്‍ ജല്‍ വായു അപ്പാര്‍ട്ട്‌മെന്റിന് സമീപമാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് സമീപമുണ്ടായിരുന്ന ചെറു മരത്തിലിടിച്ച ശേഷം റോഡിലേക്ക് വീണു.റോഡില്‍ തലയടിച്ച്‌ ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു.

 

 

 

ബെംഗളൂരു എച്ച്‌.എസ്.ആര്‍. ലേഔട്ടിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറാണ് ജിബിന്‍. മാറത്തഹള്ളി ബാഗ്മനെ ടെക്പാര്‍ക്കിലെ ഐ.ടി. കമ്ബനിയില്‍ സോഫ്റ്റ് വെയർ എന്‍ജിനിയറാണ് കരണ്‍.രണ്ടുപേരും ജാലഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചായിരുന്നു താമസം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version