അമ്മയുടെ ആദ്യ സെക്രട്ടറിയുടെ അവസ്ഥ കണ്ടില്ലേ, സർക്കാർ കൈവിടില്ല: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ജീവിതത്തിലെ നല്ല കാലത്ത് സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച്‌ അവസാനം ആരും നോക്കാനില്ലാത്ത അവസ്ഥയാണ് പലർക്കുമെന്നും പക്ഷേ സര്‍ക്കാർ കൈവിടില്ലെന്നും മന്ത്രി സജി ചെറിയാൻ.ഇവര്‍ക്കായി ഒരു കെട്ടിടം തന്നെ പണിയാന്‍ പോകുന്നു എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.

മുതിര്‍ന്ന നടനും താര സംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായ ടി പി മാധവന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു സജി ചെറിയാന്റെ പ്രതികരണം. മാധവന്‍ ചേട്ടനെ കണ്ടതാണ് ഈ തീരുമാനത്തിന് പിന്നില്‍. അറുന്നൂറോളം സിനിമയില്‍ അഭിനയിച്ച മാധവന്‍ ചേട്ടന്‍ എങ്ങനെ ഗാന്ധി ഭവനില്‍ എത്തി എന്ന് ചിന്തിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version