KeralaNEWS

കെ.ആർ. രാജൻ ഇടതുപക്ഷത്തേക്ക്

കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റും, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയും, സാമൂഹ്യ പ്രവർത്തകനുമായ കെ.ആർ. രാജൻ എൻ.സി.പി.യിൽ ചേർന്നു. പി.സി.ചാക്കോയ്ക്കൊപ്പം ഇടതു ജനാധിപത്യ മുന്നണിയിയുടെ ഭാഗമായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

ജനാധിപത്യം നഷ്ടപ്പെട്ട് നിരവധി ഗ്രൂപ്പുകളികളിൽപ്പെട്ട് ജനക്ഷേമം മറന്ന കോൺഗ്രസ്സിന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനാവില്ല.
കഴിഞ്ഞ 12 വർഷമായി എൻ.എസ്.എസ്. മാനവ വിഭവശേഷി വകുപ്പു മേധാവിയായി പ്രവർത്തിച്ചു വന്ന കെ.ആർ. രാജൻ, ഇത്തവണ കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയതിനെ തുടർന്നാണ് ഔദ്യോഗിക സ്ഥാനമൊഴിഞ്ഞത്.

നാടിന്റെവികസനവും, ജനക്ഷേമകരമായ പ്രവർത്തനങ്ങളും , വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളിലെ വളർച്ചയും മുമ്പോട്ടു കൊണ്ടുപോകുവാൻ കേരളത്തിൽ തുടർ ഭരണം ആവശ്യമാണ്. സമാന ചിന്താഗതിക്കാരുമായി ചേർന്ന് ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് കെ. ആർ രാജൻ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker