മാര്‍ത്തോമ്മ സഭയില്‍ ബിഷപ്പുമാര്‍ക്ക് തീരുമാനം എടുക്കണമെങ്കില്‍ അതിന് ഭദ്രാസന കൗണ്‍സിലിന്‍റെ അനുമതി കൂടി വേണം.വിശ്വാസികളും വൈദികരും ഉള്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് ഭദ്രാസന കൗണ്‍സില്‍. കൗണ്‍സിലിനോട് കൂടി ആലോചിച്ചു വേണം പ്രധാനപ്പെട്ട സാമ്ബത്തിക തീരുമാനങ്ങള്‍ ഭദ്രാസനത്തിലെ ബിഷപ്പ് സ്വീകരിക്കേണ്ടതെന്നാണ് ചട്ടം.എന്നാല്‍ ഇവരുടെ എതിര്‍പ്പ് അവഗണിച്ചാണ് മാര്‍ സ്തേഫാനോസ് പല തീരുമാനങ്ങളും സ്വീകരിച്ചത്.ഏകാധിപത്യപരമായ പെരുമാറ്റം ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും കല്‍പ്പനയില്‍ പറയുന്നു.
നടപടികളുടെ ഭാഗമായി മാര്‍ സ്തേഫാനോസിനെ ഡല്‍ഹിയിലെ ഭദ്രാസനത്തിന്‍റെ ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റി.സഭാധ്യക്ഷന്‍ നേരിട്ട് ഭരണം നടത്തുന്ന നിരണം-മാരാമണ്‍ ഭദ്രാസനത്തിന്‍റെ സഹായ എപ്പിസ്കോപ്പയായി നിയമിച്ചിരിക്കുകയാണ് നിലവില്‍. കോഴഞ്ചേരിയിലെ ഹെര്‍മ്മിറ്റേജില്‍ താമസിച്ചു കൊണ്ട് സഭാധ്യക്ഷന്‍റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം മാത്രമേ മാര്‍ സ്തേഫാനോസിന് ഇനി പ്രവര്‍ത്തിക്കാന്‍ കഴിയു.ഒരു ബിഷപ്പിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും അദ്ദേഹത്തെ പ്രധാനപ്പെട്ട കൂദാശകളില്‍ നിന്ന് വിലക്കുന്നതും അത്ര സാധാരണമല്ല.
ഫലിത സംഭാഷണങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടംപിടിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത, മാര്‍ തിയഡോഷ്യസിന് മുന്‍പ് സഭാധ്യക്ഷനായിരുന്ന ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത എന്നിവരുടെ കാല ശേഷം ബിഷപ്പുമാരുടെ എണ്ണത്തില്‍ മാര്‍ത്തോമ്മ സഭയില്‍ കുറവ് വന്നിട്ടുണ്ട്.സഭാധ്യക്ഷന്‍ ഉള്‍പ്പെടെ നിലവില്‍ ഒന്‍പത് പേര്‍ മാത്രമാണ് ബിഷപ്പുമാരായുള്ളത്.ഭദ്രാസനങ്