Year: 2020

  • LIFE

    മകനോട് കട്ടക്കലിപ്പ്, രണ്ടേക്കർ ഭൂമി പട്ടിക്ക്‌ എഴുതിനൽകി കുടുംബനാഥൻ

    കുടുംബജീവിതത്തിൽ സ്വത്തുതർക്കം അത്ര അസ്വാഭാവികമല്ല. ചില കുടുംബങ്ങളിൽ അത് സംഭവിക്കുന്നുമുണ്ട്. പക്ഷേ മധ്യപ്രദേശിലെ ഒരു പിതാവ് വാർത്തയിൽ ഇടം പിടിച്ചത് തന്റെ മകന് കൊടുക്കേണ്ട ഓഹരി പട്ടിക്ക്‌ കൊടുത്തുകൊണ്ടാണ്. 50 വയസ്സുള്ള കർഷകനാണ് ഓം നാരായണ വർമ്മ. തനിക്ക് പൈതൃകമായി കിട്ടിയ രണ്ട് ഏക്കർ ഭൂമി അദ്ദേഹം ജാക്കി എന്ന തന്റെ പട്ടിയുടെ പേരിൽ എഴുതി വെച്ചു. മകന്റെ പെരുമാറ്റദൂഷ്യം കൊണ്ടാണ് താനിത് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി സ്വത്തുക്കളെല്ലാം 47 കാരിയായ ഭാര്യ ചമ്പയുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്. തന്റെ അനന്തരാവകാശി ആയി കർഷകൻ എഴുതിവച്ചിരിക്കുന്നതും പട്ടിയുടെ പേരാണ്. ” എന്റെ ഭാര്യ ചമ്പയും പട്ടി ജാക്കിയും എന്നെ നന്നായി സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ആരോഗ്യവാനാണ്. ഇരുവരും എനിക്ക് പ്രിയപ്പെട്ടവരാണ്. “തന്റെ മരണശേഷം പട്ടി അനാഥനാകരുത് എന്ന് അദ്ദേഹം പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. പട്ടിയെ സുരക്ഷിതമാക്കാൻ വേണ്ടി വേറെയും ചില കാര്യങ്ങൾ വർമ്മ എഴുതി വച്ചിട്ടുണ്ട്. തന്റെ കാലശേഷം പട്ടിയെ നോക്കുന്ന ആൾക്ക്…

    Read More »
  • Lead News

    കരുതൽ തുടരണം,പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം. അതോടൊപ്പം, ആഘോഷത്തിൻ്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിൻ്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. ആഘോഷത്തിൻ്റെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണം. മാസ്കുകൾ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. രാത്രി പത്തു മണിക്കുള്ളിൽ ആഘോഷങ്ങളെല്ലാം നിർബന്ധമായും പൂർത്തിയാക്കുകയും വേണം. ഈ ജാഗ്രത കാണിക്കേണ്ടത് രോഗാതുരത ആവർത്തിക്കാതിരിക്കാനുള്ള…

    Read More »
  • Lead News

    സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ

    സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ. ജൂൺ പത്തിന് പരീക്ഷ അവസാനിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോക്രിയൽ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ 15ന് മുമ്പ് തന്നെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മാർച്ച് മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ.

    Read More »
  • NEWS

    പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി 1.75 ലക്ഷം കുട്ടികള്‍

    നാലു വര്‍ഷത്തിനകം പുതുതായി 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായി പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ് – മുന്‍വര്‍ഷത്തേക്കാള്‍ 43,789 കുട്ടികള്‍ അധികം. എട്ടാം ക്ലാസില്‍ അധികമായി വന്നത് 35,606 കുട്ടികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 1,75,074 കുട്ടികള്‍ അധികമായി പ്രവേശനം നേടി. ഈ മേഖലയില്‍ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47,760 പേരുടെ വര്‍ധനയുണ്ടായി. അതേസമയം അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 91,510 പേരുടെ കുറവുണ്ടായി.…

    Read More »
  • Lead News

    കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം…

    ജനങ്ങൾക്ക് പുതുവത്സര ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം ആർജ്ജിക്കാൻ സാധിച്ചു. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ നമുക്ക് പുതുവർഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാം. അതോടൊപ്പം, ആഘോഷത്തിൻ്റെ വേളയാണെങ്കിലും നിലവിലെ കോവിഡ് വ്യാപനത്തിൻ്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. ആഘോഷത്തിൻ്റെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണം. മാസ്കുകൾ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. രാത്രി പത്തു മണിക്കുള്ളിൽ ആഘോഷങ്ങളെല്ലാം നിർബന്ധമായും പൂർത്തിയാക്കുകയും…

    Read More »
  • Lead News

    സംസ്ഥാനത്ത്‌ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5376 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,202; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,92,480 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 4 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി…

    Read More »
  • NEWS

    സ്ത്രീകൾക്കായി വനിതാ വികസന കോർപ്പറേഷന്റെ പുതുവത്സര സമ്മാനം; വനിതകൾക്കായി രണ്ട് പുതിയ വായ്പാ പദ്ധതികൾ കൂടി

    തിരുവനന്തപുരം; സംസ്ഥാനത്തെ വനികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ വനിതകൾക്കായി രണ്ട് പുതിയ വായ്പാ പദ്ധതികൾ കൂടി ആരംഭിക്കുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ വികസന പ്രവർത്തനങ്ങളിൽ കൂടി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് പുതിയ പദ്ധതികൾ. സംസ്ഥാനത്തെ വനിതാ സംഘങ്ങൾക്ക് വേണ്ടിയുള്ള വായ്പാ പദ്ധതിയും , സ്ഥാനപത്തിന്റെ പുതിയ കേന്ദ്ര ഫണ്ടിം​ഗ് ഏജൻസിയായ ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോർപ്പറേഷന്റെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്കാണ് ജനുവരി 5 മുതൽ തുടക്കമിടുന്നത്. ഉച്ചക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് അനക്സ് 2 ലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ആരോ​ഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന മന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. സഹകരണ, വിനോദ സഞ്ചാര, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന വനിതാ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനും, സാമ്പത്തിക സ്വാശ്രത്വം ഉറപ്പു…

    Read More »
  • LIFE

    നടി അഹാനയ്ക്ക് കോവിഡ് 19

    വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് നടന്‍ കൃഷണകുമാറിന്റെ മകള്‍ അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താന്‍ കോവിഡ് പോസിറ്റീവ് ആയതായി താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. കുറച്ചുദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ ക്വാറന്റൈനിലാണെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന അറിയിച്ചു. ‘കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം’, എന്നാണ് അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഞാന്‍ സ്റ്റീവ് ലോപ്പസ്, പതിനെട്ടാം പടി, ഹേയ് ജൂഡ്, ഞാണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക നാന്‍സി റാണി എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങള്‍. നാന്‍സി റാണിയാണ് ഇനി താരത്തിന്റെ നരാനിരിക്കുന്ന ചിത്രം.

    Read More »
  • Lead News

    പുതുവർഷത്തിൽ സന്തോഷവാർത്ത ഉണ്ടാകും, കോവിഡ് വാക്സിൻ അനുമതിയുടെ സൂചന നൽകി ഡ്രഗ്സ് കൺട്രോളർ

    പുതുവർഷാരംഭത്തിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിക്കാൻ ആയേക്കുമെന്ന സൂചന നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോക്ടർ വി ജി സോമനി. ” സന്തോഷം നിറഞ്ഞ പുതുവർഷം ആകും.നമ്മുടെ കയ്യിൽ ചിലതുണ്ടാകും “ഡ്രഗ്സ് കൺട്രോളർ പറഞ്ഞു. വിദഗ്ധസമിതിയുടെ അടിയന്തര യോഗത്തിന് മുന്നോടിയായാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇക്കാര്യം പറഞ്ഞത്. രണ്ടു പ്രധാനപ്പെട്ട കോവിഡ് വാക്സിനുകളുടെ കാര്യക്ഷമത പരിശോധിക്കുകയാണ് ഇപ്പോൾ ഡ്രഗ്സ് കൺട്രോളർ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെകുമാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിർണായക യോഗം ജനുവരി ഒന്നിന് നടക്കും. വാക്സിനുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് ഒരു യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ അമേരിക്കൻ കമ്പനി ഫൈസർ സമയം കൂടുതൽ ചോദിച്ചു.

    Read More »
  • LIFE

    യാത്രയാണ് എന്റെ സിനിമാബോധ്യങ്ങളെ പൊളിച്ചു തുടങ്ങിയത്: ബിപിന്‍ ചന്ദ്രന്‍

    മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ബിപിന്‍ ചന്ദ്രന്‍. വായനയുടെയും എഴുത്തിന്റെയും ലോകത്ത് നിന്നുമാണ് ബിപിന്‍ ചന്ദ്രന്‍ പിന്നീട് തിരക്കഥ രചനയിലേക്ക് കടന്നു വരുന്നത്. ബെസ്റ്റ് ആക്ടര്‍, പാവാട, കിംഗ് ലയര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊഴുക്കിയിട്ടുണ്ട്. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജിത്തു വയലില്‍ സംവിധാനം ചെയ്യുന്ന കടവുള്‍ സഹായം നടനസഭയാണ് ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതുന്ന ഏറ്റവും പുതിയ ചിത്രം. കുട്ടിക്കാലത്ത് തനിക്കേറ്റവും പ്രീയപ്പെട്ട ചിത്രം ശശികുമാര്‍ സംവിധാനം ചെയ്ത കാണാക്കുയില്‍ ആയിരുന്നു, പിന്നീട് എന്റെയൊരു ബന്ധുവാണ് യാത്ര എന്ന സിനിമയെക്കുറിച്ച് ആദ്യമായി പറയുന്നത്. അങ്ങനെയാണ് ആ ചിത്രം കാണുന്നത്. ചിത്രം കണ്ട ശേഷം തീയേറ്ററില്‍ നിന്നും കരഞ്ഞുകൊണ്ടാണ് ഞാനിറങ്ങിയത്. കാണാക്കുയില്‍ മാത്രമല്ല സിനിമയെന്നും യാത്ര പോലുള്ള ചിത്രങ്ങള്‍ കൂടിയിവിടെയുണ്ടാകുന്നുണ്ടെന്നും അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്-ബിപിന്‍ ചന്ദ്രന്‍ പറയുന്നു കോളജ് പഠനകാലമാണ് ബിപിന്‍ ചന്ദ്രനെ സിനിമയുമായി കൂടുതല്‍ അടുപ്പിച്ചത്. ധാരാളം സിനിമകള്‍ കണ്ടതും, ഫിലിം സൊസൈറ്റികളുമായി അടുത്ത് പെരുമാറാന്‍ സാധിച്ചതുമെല്ലാം അദ്ദേഹത്തിന്റെ കോളജ് പഠനകാലത്താണ്.…

    Read More »
Back to top button
error: