‘തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവുചെയ്യാന്‍ കഴിയില്ല; ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം’

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ഇടപെടല്‍ പുരോഗമിക്കുകയാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. കോഴിക്കോട് മര്‍ക്കസിലെ ഐടിഐ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാന്‍ യെമനിലെ കോടതിക്ക് അനുവാദമില്ലെന്ന് കാന്തപുരം പറഞ്ഞു. ”വീട്ടുകാര്‍ മുഴുവനും സമ്മതിക്കുമോ ഇല്ലയോ … Continue reading ‘തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവുചെയ്യാന്‍ കഴിയില്ല; ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം’