കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി; സിനിമാ താരങ്ങളും പിന്നണി ഗായകരും സ്ഥലത്ത്

കൊച്ചി: ഒരു വര്‍ഷം മുന്‍പു വെടിവയ്പു നടന്ന കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേല്‍പിച്ചു. ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു സംഭവം. കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ മില്ലേനിയല്‍ ബാറില്‍ ഇന്നലെ രാത്രി പത്തരയോടെയാണു സംഘര്‍ഷമുണ്ടായത്. ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം … Continue reading കതൃക്കടവിലെ ബാറില്‍ യുവാവിനെ യുവതി മദ്യക്കുപ്പി പൊട്ടിച്ചു കുത്തി; സിനിമാ താരങ്ങളും പിന്നണി ഗായകരും സ്ഥലത്ത്