മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍, വ്യാപക തിരച്ചില്‍

ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്. ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ദമ്പതിമാരെക്കുറിച്ച് ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല. ഇന്‍ഡോറില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് … Continue reading മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍, വ്യാപക തിരച്ചില്‍