സന്ദീപ് വാര്യര്‍ക്കെതിരേ നടപടി വേണമെന്ന് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ നേതൃത്വം

പാലക്കാട്: സംസ്ഥാനസമിതിയംഗം സന്ദീപ് വാര്യര്‍ നടത്തിയ പരസ്യപ്രതികരണത്തില്‍ കരുതലോടെ നീങ്ങാന്‍ ബി.ജെ.പി. നേതൃത്വം. സന്ദീപ് വാര്യര്‍ പാര്‍ട്ടിക്കെതിരേ തുറന്നടിച്ചത് ശരിയായില്ലെന്നും പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നുമാണ് നേതാക്കളുടെ നിലപാട്. ഉടനെ ശക്തമായ നടപടി ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിലെ നിലപാടുകള്‍കൂടി പരിശോധിച്ചായിരിക്കും സംസ്ഥാനനേതൃത്വം അന്തിമതീരുമാനമെടുക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരന്‍, കെ.എസ്. രാധാകൃഷ്ണന്‍, പി. രഘുനാഥ്, പത്മജാ വേണുഗോപാല്‍, പി. സുധീര്‍, വി.ടി. രമ തുടങ്ങിയവര്‍ തിങ്കളാഴ്ച പാലക്കാട്ടുതന്നെയുണ്ടായിരുന്നു. സന്ദീപ് വാര്യരുടെ വിഷയം ചര്‍ച്ചചെയ്യാന്‍ … Continue reading സന്ദീപ് വാര്യര്‍ക്കെതിരേ നടപടി വേണമെന്ന് നേതാക്കള്‍; കരുതലോടെ നീങ്ങാന്‍ നേതൃത്വം