പോലീസ് അക്കാഡമിയില്‍ വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമം; ആരോപണവിധേയനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി

തൃശ്ശൂര്‍: രാമവര്‍മപുരത്തെ പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. ഉദ്യോഗസ്ഥ പോലീസ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കി. പരാതി ഇതുവരെ ലോക്കല്‍ പോലീസിന് കൈമാറുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. വനിതകളുടെ നേതൃത്വത്തിലുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയതായാണ് അറിയുന്നത്. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തത്കാലികമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. അക്കാദമിയിലെ സി.ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയാണ് പരാതി. പലതവണ അതിക്രമം നടന്നതായി പരാതിയില്‍ പറയുന്നു. അതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ അവധിയെടുത്തു. ഒരാഴ്ചമുമ്പാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്കു … Continue reading പോലീസ് അക്കാഡമിയില്‍ വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമം; ആരോപണവിധേയനെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി