കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് നല്ല പ്രവര്‍ത്തനംകൊണ്ട്; ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗെലോട്ട്

ജയ്പുര്‍: കേരളത്തിലെ സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേരളത്തിന് സിപിഎമ്മിന് തുടര്‍ഭരണം കിട്ടിയത് മികച്ച പ്രവര്‍ത്തനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗെലോട്ടിന്റെ പ്രശംസ. രാജസ്ഥാനില്‍ ഇത്തവണ തുടര്‍ഭരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ 70 വര്‍ഷക്കാലം കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ മാറി മാറി ഭരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അതിന് മാറ്റം വന്നു. … Continue reading കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചത് നല്ല പ്രവര്‍ത്തനംകൊണ്ട്; ഒന്നാം പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗെലോട്ട്