പരിയാരത്ത് മക്കളുമായി അമ്മയുടെ ആത്മഹത്യാ ശ്രമം; ആറുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പരിയാരത്ത് അമ്മക്കൊപ്പം കിണറ്റില്‍ വീണ കുട്ടി മരിച്ചു. ചികിത്സയിലായിരുന്ന ആറുവയസ്സുകാരന്‍ ധ്യാന്‍ കൃഷ്ണയാണ് മരിച്ചത്. ജൂലൈ 25 നാണ് രണ്ട് മക്കളുമായി പരിയാരം സ്വദേശി ധനജ ആത്മഹത്യക്ക് ശ്രമിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ധനജ ആത്മഹത്യാശ്രമം നടത്തിയത്. ഭര്‍തൃമാതാവിന്റെ പീഡനത്തെ കുറിച്ചും ധനജ പൊലീസിന് മൊഴി നല്‍കിയിരുന്നു. ധനജയുടെ ഭര്‍തൃമാതാവ് ശ്യാമളക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ധനജയുടെ കാലിന് പൊട്ടലുണ്ട്.മറ്റൊരു കുട്ടിക്കും പരിക്കേറ്റിരുന്നു. ഇരുവരും സുഖം പ്രാപിച്ചുവരികയാണ്.