മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ഷൈലജ ഷാര്‍ജയില്‍ വിമാനമിറങ്ങി; നിധീഷിനെതിരേ പരാതിനല്‍കും

കൊല്ലം/ഷാര്‍ജ: ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ(32) അമ്മ ഷൈലജ ഷാര്‍ജയിലെത്തി. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നരവയസ്സ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്. ബന്ധുവിനൊപ്പം പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരന്‍ വിനോദും കാനഡയില്‍നിന്ന് ഷാര്‍ജയില്‍ എത്തി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കാന്‍ കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്‍കിയ … Continue reading മകളുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണം; ഷൈലജ ഷാര്‍ജയില്‍ വിമാനമിറങ്ങി; നിധീഷിനെതിരേ പരാതിനല്‍കും