കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം, രണ്ടു കുട്ടികളുടെ നില അതീവഗുരുതരം

കൊച്ചി: പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട്ടില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ അമ്മ എല്‍സിയ്ക്ക് 85 ശതമാനത്തിലേറെ പൊള്ളലുണ്ട്. ചിറ്റൂരില്‍ അപകടം സംഭവിച്ച കാര്‍ ഫയര്‍ ഫോഴ്‌സ് സംഘം പരിശോധിച്ചു. അപകട കാരണമായത് കാറിന്റെ ബാറ്ററിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയര്‍ ഫോഴ്‌സ് . അപകടത്തില്‍ പരിക്കേറ്റ കുടുംബത്തിന്റെ … Continue reading കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം, രണ്ടു കുട്ടികളുടെ നില അതീവഗുരുതരം