മാനന്തവാടിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല

വയനാട്: മാനന്തവാടിയില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം സുഹൃത്തായ ഗിരീഷ് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവീണയും ഗിരീഷും വാകേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല. ഈ കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. പരുക്കേറ്റ 14 വയസ്സുകാരി … Continue reading മാനന്തവാടിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല