16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ്
ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുപ്പതുകാരിക്ക് 20 വര്‍ഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്‌സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതി 45,000 രൂപ പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനായ തന്റെ മകനെ പ്രലോഭിപ്പിച്ച് ജയ്പുരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. അവിടെവച്ച് മദ്യം നല്‍കി തുടര്‍ച്ചയായി 67 ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. … Continue reading 16കാരനെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 20 വര്‍ഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed