കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത്

പാലക്കാട്: തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയര്‍ത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘തറവാടീസ് തെക്കേഭാഗം’, ‘മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ തയാറാക്കിയത്. ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു. തൃത്താലയില്‍ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയില്‍ 3000ത്തിലധികം പേര്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ … Continue reading കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത്