നാട്ടില്‍നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈത്ത് ഫ്‌ളാറ്റിലെ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

ആലപ്പുഴ: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തില്‍ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന്‍ (14), ഐസക് (9) എന്നിവരാണ് ശ്വാസംമുട്ടി മരിച്ചത്. നാട്ടില്‍ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായതെന്നാണ് വിവരം. എസിയിലെ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്. … Continue reading നാട്ടില്‍നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈത്ത് ഫ്‌ളാറ്റിലെ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം