ബസ്സിന്റെ വഴിമുടക്കി ഓട്ടോ; ഹോണ്‍ അടിച്ചപ്പോള്‍ വടിവാള്‍ കാട്ടി വിരട്ടി ഡ്രൈവര്‍

മലപ്പുറം: വടിവാള്‍ വീശി ബസ്സിനു മുന്നില്‍ ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെയാണ് കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശിയ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്‍പില്‍ … Continue reading ബസ്സിന്റെ വഴിമുടക്കി ഓട്ടോ; ഹോണ്‍ അടിച്ചപ്പോള്‍ വടിവാള്‍ കാട്ടി വിരട്ടി ഡ്രൈവര്‍