കഴുത്തറത്തനിലയില്‍ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം കാണാനില്ല

തിരുവനന്തപുരം: ദേശീയപാതയില്‍ തിരുവനന്തപുരം- കന്യാകുമാരി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റിലായിരുന്നു മൃതദേഹം. രാത്രി 12 മണിയോടെ നാട്ടുകാരാണ് കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗര്‍കോവില്‍ … Continue reading കഴുത്തറത്തനിലയില്‍ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം കാണാനില്ല