”കുറേ കരഞ്ഞു പക്ഷേ, കയ്യില്‍ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ചെയ്യേണ്ടി വന്നു”… ബിരിയാണിയിലെ അനുഭവത്തെക്കുറിച്ച് കനി

അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഏറെ പ്രശംസകള്‍ നേടിയ നടിയാണ് കനി കുസൃതി. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, ചിത്രത്തിലെ രാഷ്ട്രീയത്തിന് നേരെയും കനിക്കെതിരെയും വ്യാപക വിമര്‍ശനം വന്നിരുന്നു. ഇപ്പോഴിതാ ബിരിയാണിയില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കയ്യില്‍ പണമില്ലാത്തതിനാലാണ് … Continue reading ”കുറേ കരഞ്ഞു പക്ഷേ, കയ്യില്‍ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ചെയ്യേണ്ടി വന്നു”… ബിരിയാണിയിലെ അനുഭവത്തെക്കുറിച്ച് കനി