തിരികത്തിക്കാന്‍ തിക്കുംതിരക്കും; ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ

കോട്ടയം: മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്‌നിബാധ. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ച മെഴുകുതിരി സ്റ്റാന്‍ഡില്‍ ഇവിടേക്കെത്തിയ ആളുകള്‍ കൂട്ടമായെത്തി തിരി കത്തിച്ചതോടെ തീ പടരുകയായിരുന്നു. തിരുവന്തപുരത്ത് നിന്ന് സംഘമായി എത്തിയ ആളുകള്‍ തിരി കത്തിക്കുന്നതിനിടെയായിരുന്നു തീ പടര്‍ന്നത്. പെട്ടന്ന് തന്നെ പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എന്നാല്‍, തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്‌നിബാധയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിശ്വശ്രീ ടൂര്‍ ആന്‍ഡ് ട്രാവല്‍സാണ് ശനിയാഴ്ച … Continue reading തിരികത്തിക്കാന്‍ തിക്കുംതിരക്കും; ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ