മലയാലപ്പുഴയിൽ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

പത്തനംതിട്ട: മലയാലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി. വെട്ടൂർ സ്വദേശി അജേഷ് കുമാറിനെയാണ് കാണാതായത്. ഇന്നോവ കാറിൽ അഞ്ചംഗ സംഘമാണ് വീട്ടിലെത്തിയതെന്ന് അജേഷിന്‍റെ അച്ഛൻ ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സിൽവർ നിറത്തിലുള്ള ഇന്നോവ കാറിൽ എത്തിയ അഞ്ച് സംഘം അജേഷിന്റെ വീട്ട് മുറ്റത്ത് വണ്ടി നിർത്തി. രണ്ട് പേർ കാറിൽ നിന്ന് ഇറങ്ങി കതകിൽ തട്ടി. വാതിൽ തുറന്ന അച്ഛൻ ഉണ്ണികൃഷ്ണനോട് അജേഷ് കുമാറിനെ … Continue reading മലയാലപ്പുഴയിൽ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി