• Crime

    ഫോണ്‍ വിളിച്ചാല്‍ വിളിപ്പുറത്ത് മദ്യം എത്തിച്ചുതരും; ദുഖവെള്ളി ലക്ഷ്യമിട്ട് നീങ്ങിയ ‘ഹണി’ അലി കുടുങ്ങി

    എറണാകുളം: പെരുമ്പാവൂരില്‍ ബൈക്കില്‍ മദ്യവില്‍പ്പന നടത്തിയയാള്‍ എക്സൈസ് പിടിയില്‍. ഹണി അലി എന്ന അലി ഹൈദ്രോസ് ആണ് എക്സൈസിന്റെ പിടിയിലായത്. പ്രതിയുടെ സ്‌കൂട്ടറും, വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 13.5 ലിറ്റര്‍ വിദേശ മദ്യവും, മദ്യം വിറ്റ് ലഭിച്ച 3000 രൂപയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ ആവശ്യക്കാര്‍ക്കായി മദ്യം ബൈക്കില്‍ എത്തിച്ചുനല്‍കുന്നതായിരുന്നു അലിയുടെ രീതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇയാളെ പിടികൂടിയത്. അലിക്കെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ എക്സൈസിന് സാധിച്ചിരുന്നില്ല. ദുഖവെള്ളി ദിവസത്തിലെ ബിവറേജ് അവധി മുതലെടുത്ത് വന്‍ മദ്യവില്‍പനയാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. ദിവസവും നാലാളുകളെ വ്യത്യസ്ഥമായി ബിവറേജസില്‍ അയച്ച് വന്‍തോതില്‍ ഇയാള്‍ മദ്യശേഖരണം നടത്തിയിരുന്നു.  

    Read More »
  • India

    സി.പി.ഐയ്ക്കും ആദായനികുതി വകുപ്പ് നോട്ടീസ്; 11 കോടി രൂപ പിഴ

    ന്യൂഡല്‍ഹി: സി.പി.ഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസ്. പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴ ഈടാക്കിയത്. ആദയ നികുതി തിരിച്ചടയ്ക്കുന്ന സമയത്ത് പഴയ വിവരങ്ങള്‍ സി.പി.ഐ ഉപയോഗിച്ചുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട നിയനടപടികളുമായി സി.പി.ഐ മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായും ഉടന്‍ കോടതിയെ സമീപിക്കുമെന്നും സി.പി.ഐ നേതാക്കള്‍ അറിയിച്ചു. പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചതിലെ പൊരുത്തക്കേടിനുള്ള തുകയും, ഐ.ടി വകുപ്പിന് നല്‍കാനുള്ള കുടിശ്ശികയും ചേര്‍ത്താണ് 11 കോടി രൂപ പിഴ ഈടാക്കിയത്. കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് സി.പി.ഐക്കും നോട്ടീസ് അയച്ചത്. ആദായ നികുതി പുനര്‍നിര്‍ണയ പ്രകാരം 2018-21 കാലയളവിലെ 1700 കോടി രൂപ അടയ്ക്കണമെന്നായിരുന്നു കോണ്‍ഗ്രസിന് അയച്ച നോട്ടീസ്. 017-21 കാലയളവിലെ ആദായ നികുതി പുനര്‍നിര്‍ണയ നീക്കത്തിനെതിരായ കോണ്‍ഗ്രസിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ്…

    Read More »
  • India

    ബി.ജെ.പിക്ക് കൈ കൊടുത്തതോടെ പട്ടേലും ‘പരിശുദ്ധന്‍’! 8 മാസത്തിനിപ്പുറം അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ.

    ന്യൂഡല്‍ഹി: എന്‍.സി.പി. (അജിത് പവാര്‍ പക്ഷം) നേതാവ് പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ. അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത്. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സഖ്യത്തിനൊപ്പം പ്രഫുല്‍ പട്ടേല്‍ കൈകോര്‍ത്ത് എട്ടുമാസങ്ങള്‍ക്കിപ്പുറമാണ് സി.ബി.ഐ. കേസ് അവസാനിപ്പിച്ചത്. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിന് ശേഷം നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.എ.സി.ഐ.എല്‍) വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയതില്‍ അപാകതകളുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പി.എ. സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം 2017-ലാണ് കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ ആരംഭിച്ചത്. ആവശ്യമായ പൈലറ്റുമാര്‍ പോലും ഇല്ലാതിരിക്കെ 15 ആഡംബര വിമാനങ്ങളാണ് അന്ന് പാട്ടത്തിന് നല്‍കിയത്. യാത്രക്കാര്‍ കുറഞ്ഞിരിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന സമയത്താണ് എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ നല്‍കിയത്. ഈ ഇടപാട് സ്വകാര്യ…

    Read More »
  • India

    ബിഹാര്‍ മഹാസഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; കനയ്യയെ വെട്ടിയത് സി.പി.ഐ പക

    പട്ന: ബിഹാറില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 26 സീറ്റുകളില്‍ ആര്‍.ജെ.ഡിയും 9 സീറ്റുകളില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ഇടതുപാര്‍ട്ടികളും മത്സരിക്കും. പൂര്‍ണിയ, ഔറംഗബാദ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ലഭിച്ചില്ല. ഈ സീറ്റുകളില്‍ ആര്‍ജെഡിയാണ് മത്സരിക്കുക. സിപിഐഎംഎല്‍ നാല് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും മൂന്ന് സീറ്റുകളാണ് അനുവദിച്ചത്. സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലായി മത്സരിക്കും. പൂര്‍ണിയ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സീറ്റ് വിഭജനം വൈകാന്‍ കാരണമായത്. പപ്പു യാദവിനെ പൂര്‍ണിയയില്‍ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ ആര്‍ജെഡി ഇത് വിസമ്മതിക്കുകയായിരുന്നു. കനയ്യ കുമാറിനെ ഉള്‍പ്പടെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചെങ്കിലും ഇതിനെതിരെ സിപിഐ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ബാഗുസരയിലാണ് കനയ്യ കുമാറിന് സീറ്റ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് പരാജയുപ്പെടുകയായിരുന്നു. പിന്നീട് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് ചേരുകയായിരുന്നു. കത്തിഹാര്‍, കിഷന്‍ഗഞ്ച്, പട്ന സാഹിബ്, സംസാരം, ബഘല്‍പൂര്‍, മുസഫര്‍നഗര്‍ തുടങ്ങിയ പ്രധാന…

    Read More »
  • Kerala

    കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളല്‍

    കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു. അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നായിരുന്നു പ്രവചനം. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 –…

    Read More »
  • Kerala

    കേന്ദ്രത്തിനെതിരായ പോരാട്ടത്തിന് ശൈലജ പാര്‍ലമെന്റിലെത്തണം; വോട്ടഭ്യര്‍ഥിച്ച് കമല്‍ ഹാസന്‍

    ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ കെ കെ ശൈലജക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ ഹാസന്‍. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പുറത്തുവിട്ട വിഡിയോയിലൂടെയാണ് താരം മുന്‍ ആരോഗ്യമന്ത്രിക്ക് വോട്ട് അഭ്യര്‍ഥിച്ചത്. ലോകം പകച്ച് നിന്ന കാലത്ത് കരുത്തും നേതൃപാടവവും കാഴ്ച വച്ച നേതാവാണ് കെ കെ ശൈലജയെന്ന് പറഞ്ഞ കമല്‍ ഹാസന്‍, കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര അവഗണന നേരിടുന്നുവെന്നും, ഇതിനെതിരെ പോരാടാന്‍ ശൈലജയെ പോലുള്ളവര്‍ പാര്‍ലമെന്റിലെത്തണമെന്നും പറഞ്ഞു. വടകരയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് തുടങ്ങുന്ന വീഡിയോയില്‍ കമല്‍ ഹാസന്‍ മലയാളത്തിലാണ് സംസാരിക്കുന്നത്. 2018ല്‍ കോഴിക്കോട് നിപ്പ വൈറസ് പടര്‍ന്നപ്പോള്‍ കോഴിക്കോട് കാമ്പ് ചെയ്ത് പ്രവര്‍ത്തിച്ച കെ കെ ശൈലജ മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. ഇതിലും മികച്ചതായിരുന്നു കൊവിഡ് കാലത്തെ കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍. കൊവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാവാന്‍ കാരണം കെ കെ ശൈലജയാണ്. ലോകാരോഗ്യസംഘടനയും സെന്‍ട്രല്‍…

    Read More »
  • LIFE

    ”സുധിച്ചേട്ടന്റെ മൃതദേഹത്തില്‍ നിന്നും കൂര്‍ക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു”

    കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച് പെട്ടെന്നൊരു ദിവസം അന്ന് ചിരിച്ചവരുടെ മനസ് നിറയെ ദുഖം മാത്രമാക്കി കടന്നുപോയ പ്രതിഭയാണ് കൊല്ലം സുധി. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് വരവെ ഇക്കഴിഞ്ഞ ജൂണിലാണ് തൃശൂര്‍ കയ്പമംഗലത്ത് വെച്ച് ഉണ്ടായ റോഡ് അപകടത്തില്‍ സുധി മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപ്രവര്‍ത്തകര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം സുധിയുടെ വേര്‍പാട് ഇന്നും മലയാളികള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. കോമഡി ഉത്സവം ഉള്‍പ്പെടെയുള്ള ഷോകളിലൂടെയാണ് സുധി ഏവര്‍ക്കും പരിചിതനായത്. ചുരുക്കം ചില ചിത്രങ്ങളില്‍ സുധിയുടെ മുഖം കണ്ട പരിചയമുണ്ട് പ്രേക്ഷകര്‍ക്ക്. കട്ടപ്പനയിലെ ഋതിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ സിനിമകളില്‍ സുധി വേഷമിട്ടിട്ടുണ്ട്. സുധിയുടെ വേര്‍പാട് സംഭവിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴും ആ സങ്കടത്തിന്റെ ഭാരവും പേറി മൂന്നുപേര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. സുധിയുടെ ഭാര്യ രേണുവും മക്കളായ കിച്ചുവും റിതുലും. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു സുധിയുടെയും രേണുവിന്റെയും വിവാഹം. രേണു ക്രിസ്ത്യാനിയാണ്. പതിനഞ്ച് വയസ് പ്രായവ്യത്യാസം ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട്…

    Read More »
  • India

    സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കണം; കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് യു.എന്‍

    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ.എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യു.എന്‍ പ്രതികരിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റില്‍ സുതാര്യവും നീതിപൂര്‍വവുമായ നിയമ നടപടികള്‍ വേണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഈ വിഷയങ്ങളില്‍ സുതാര്യവും സമയോചിതവും നീതിയുക്തവുമായ നടപടികളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റില്‍ ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി. കെജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ അമേരിക്കയെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ യു.എസ് നയതന്ത്ര പ്രതിനിധി ഗ്ലോറിയ ബര്‍ബേനയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. മാര്‍ച്ച് 21 നായിരുന്നു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍…

    Read More »
  • Crime

    ഹാഷിമിനൊപ്പം പോകാന്‍ അനൂജ ആദ്യം തയ്യാറായില്ല, ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നു; പൊലീസിന് മൊഴി

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍ കുളക്കട ഭാഗത്തു വെച്ചാണ് ഹാഷിം കാറുമായി എത്തിയ ട്രാവല്‍ തടഞ്ഞത്. ആദ്യം ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ തയ്യാറായില്ല. ആക്രോശിച്ചുകൊണ്ട് ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകന്‍ സഹോദരനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, പന്തികേട് തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സേഫ് ആണെന്ന് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്. നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ്…

    Read More »
  • Kerala

    കോഴിക്കോട്ടുനിന്ന് മലേഷ്യയ്ക്കു പറക്കാം, 6000 രൂപയ്ക്ക്; എയര്‍ ഏഷ്യ സര്‍വീസ് മേയ് മുതല്‍

    കോഴിക്കോട് :കരിപ്പൂരില്‍നിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്കു പറന്നാലോ? മേയ് മാസം മുതല്‍ കുറഞ്ഞ ചെലവില്‍ മലേഷ്യക്കു പറക്കാന്‍ അവസരമൊരുങ്ങും. മലേഷ്യന്‍ ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യയാണ് ആഴ്ചയില്‍ മൂന്നുവീതം സര്‍വീസ് നടത്തുക. ഏപ്രില്‍ പാതിയോടെ ബുക്കിങ് തുടങ്ങും. സര്‍വീസിനാവശ്യമായ ടൈം സ്ലോട്ടുകള്‍ കഴിഞ്ഞദിവസം കമ്പനിക്കു കിട്ടി. 6000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. കോഴിക്കോട് -ക്വലാലംപുര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പോകാന്‍ വിസ ആവശ്യമില്ലാത്തതിനാല്‍, വളരെ കുറഞ്ഞചെലവില്‍ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാവും. കോഴിക്കോട് -തായ്ലന്‍ഡ് സര്‍വീസും എയര്‍ ഏഷ്യയുടെ പരിഗണനയിലുണ്ട്. സര്‍വീസ് ആരംഭിക്കുന്നതോടെ മലബാര്‍ മേഖലയിലുള്ളവര്‍ക്കും കോയമ്പത്തൂര്‍, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും എളുപ്പത്തില്‍ മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, ചൈന, ജപ്പാന്‍, ബാലി, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും. ബിസിനസ്, ടൂറിസം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ഒട്ടേറേപ്പേര്‍ മലബാര്‍ മേഖലയില്‍നിന്ന്…

    Read More »
Back to top button
error: