• India

    വന്യ മൃഗങ്ങള്‍ക്കൊപ്പം സെൽഫി;ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ  

    വന്യ മൃഗങ്ങള്‍ക്കൊപ്പം അധികൃതരുടെ അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ.  മൃഗങ്ങളുടേയും മനുഷ്യന്റേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമം നടപ്പിലാക്കുന്നതെന്നാണ് ഒഡീഷ സർക്കാരിൻ്റെ വിശദീകരണം. സെല്‍ഫിയെടുക്കുന്നത് മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്നും ഉത്തരവില്‍ പറയുന്നു. പുതിയതായി പുറത്തിറക്കിയ ഉത്തരവ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അയച്ചു.

    Read More »
  • Kerala

    ഗോവയെ കണ്ടുപഠിക്കൂ; നമുക്കും കശുമാവിൽ നിന്നും കാശ് വാരാം

    പറങ്കികള്‍ മലയാളക്കരയിലേക്ക് കൊണ്ടുവന്ന പറങ്കിമാവ്(കശുമാവ്) രാജ്യത്തെ വരുമാനം നിര്‍ണ്ണയിക്കുന്ന പ്രധാന കാര്‍ഷിക വിളയായി മാറിയിട്ട് വർഷങ്ങൾ ഏറെയായി.ഗോവയുൾപ്പടെയുള്ള സംസ്‌ഥാനങ്ങൾ ഇതുവഴി നേട്ടം കൊയ്യുമ്പോൾ കേരളത്തിന്റെ സ്ഥാനം എവിടെയാണ്? ഏതാണ്ട് പത്തുവര്‍ഷം പ്രായമായ ഒരു കശുമാവില്‍ നിന്ന് 10 കിലോ കശുവണ്ടി ലഭിക്കുമ്പോള്‍ അമ്പതോളം കിലോ കശുമാങ്ങ ആരോരും ഉപയോഗിക്കാതെ പാഴായി പോകുന്നു എന്നതാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. ഇനി വിൽക്കാൻ ചെന്നാലോ…100 രൂപ പോലും കിലോയ്ക്ക് കിട്ടുകയുമില്ല.അതേ സമയം ഒരുകിലോ വാങ്ങാൻ ചെന്നാൽ എന്തായിരിക്കും വില…? പൊതുവെ ഇതിന്റെ പഴച്ചാറില്‍ നിന്നുണ്ടാക്കുന്ന വീഞ്ഞും മദ്യവും ലോക പ്രശസ്തമാണ്. കശുമാങ്ങയില്‍ നിന്നുണ്ടാക്കുന്ന ‘ഫെന്നി’ എന്ന മദ്യം  ഗോവയുടെ സ്വന്തം ഭൗമ സൂചിക പദവി നേടിയ വിഭവവുമാണ്.അതേസമയം നമ്മൾ എവിടെ നിൽക്കുന്നു !! തുലാവര്‍ഷം കഴിഞ്ഞ് മഞ്ഞുരുകുന്നതോടുകൂടി പൂക്കുന്ന കശുമാവ് ഫെബ്രുവരി – മാർച്ച് മാസത്തോടെ വിളവെടുപ്പിന് തയ്യാറാകും. ഇത് ഏപ്രില്‍  വരെ തുടരാം. 100 ഗ്രാം കശുമാങ്ങയില്‍ 180 മുതല്‍ 370 മി.ഗ്രാം…

    Read More »
  • Social Media

    മഴ വേണം; ഋഷ്യശൃംഗനെ ആകര്‍ഷിച്ച് ഒരിക്കൽ കൂടി കേരളത്തിൽ എത്തിക്കണമെന്ന് സോഷ്യൽ മീഡിയ 

    മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കാന്‍ ദാസിയുടെ മകളും സുന്ദരിയുമായ വൈശാലി നിയോഗിക്കപ്പെടുന്നു. വൈശാലിയാല്‍ ആകൃഷ്ടനായി ഋഷ്യശൃംഗന്‍ അംഗരാജ്യത്തു വന്നു യാഗം നടത്തി മഴ പെയ്യിക്കുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഋഷ്യശൃംഗനെയും വൈശാലിയെയും ഇന്നും സിനിമാ പ്രേമികള്‍ മറക്കാനിടയില്ല. അത്രയും മനോഹരമായിരുന്നു സിനിമയിലെ ഗാനരംഗങ്ങളും അവരുടെ അഭിനയവും. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ.   സഞ്ജയ് മിത്രയാണ് ഋഷ്യശൃംഗനായി നമുക്ക് മുന്നില്‍ എത്തിയത്. സിനിമയിലെ ഒരുമിച്ചുള്ള അഭിനയം പിന്നീട് അവരെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് വഴി തിരിച്ചു. ചിത്രത്തിനുശേഷം അധികം വൈകാതെ തന്നെ അവര്‍ വിവാഹിതരായി. എന്നാല്‍ 2007 ല്‍ വിവാഹമോചിതരാവുകയും ചെയ്തു. വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി.…

    Read More »
  • Kerala

    തിയറ്ററുകള്‍ പിടിച്ചു കുലുക്കാൻ ഷാജിപാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

    തിയേറ്ററുകളില്‍ വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച സിനിമയാണ് മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം. ഷാജിപ്പാപ്പാന്‍റെ വസ്ത്രവും മ്യൂസിക്കും വരെ ട്രെൻഡ് ആയി മാറിയിരുന്നു.ഇതോടെയാണ് വിജയ് ബാബുവും മിഥുനും ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കിയത്. ആട് 2 ജനങ്ങള്‍ ഏറ്റെടുത്തു. തിയേറ്ററുകള്‍ പൂരപ്പറമ്ബാക്കിയാണ് ചിത്രം ജൈത്രയാത്ര നടത്തിയത്. പിന്നാലെ, മൂന്നാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനവും ടീം നടത്തിയിരുന്നു. ഇപ്പോഴിതാ, ആട് 3 എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിർമാതാക്കള്‍. നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെയാണ് ആട് 3യുടെ വരവറിയിച്ചിരിക്കുന്നത്. മൂവരും മൂന്ന് ആടിനെ തോളിലും കൈകളിലുമെടുത്ത് നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ… ഇനി അങ്ങോട്ട് ‘ആടുകാലം’ -എന്നാണ് ജയസൂര്യ ഫേസ്ബുക്കിലെഴുതിയത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കല്‍ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ തുടങ്ങി…

    Read More »
  • India

    എസ്ബിഐ ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചുകളി നടത്തുന്നത് ? ഇലക്ടറല്‍ ബോണ്ട് വിഷയത്തിൽ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീംകോടതി

    ന്യൂഡൽഹി:ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ എസ്ബിഐക്കെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീം കോടതി.ഇലക്ടറല്‍ ബോണ്ട് നമ്ബറുകള്‍ അടക്കം മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന് പലതവണയായി കോടതി ആവശ്യപ്പെടുമ്ബോള്‍ എസ്ബിഐ ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചുകളി നടത്തുന്നത് എന്ന് കോടതി ചോദിച്ചു. വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ അനധികൃതമായി പണം സ്വീകരിച്ചു നടത്തുന്ന അഴിമതിക്ക് നിയമ പരിവേഷം നല്‍കുന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇതുസംബന്ധിച്ച്‌ എസ്ബിഐയുടെ കൈവശമുള്ള എല്ലാ വിവരങ്ങളും ആണ് ആവശ്യപ്പെടുന്നത്. ചെറിയ വിവരം പോലും ഇതില്‍ ഉള്‍പ്പെടും. ബോണ്ട് നമ്ബറുകള്‍ വെളിപ്പെടുത്തുന്നതിനൊപ്പം ഒരു വിവരവും ഒളിച്ചുവയ്ക്കുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന സത്യവാങ്മൂലവും എസ്ബിഐ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണോ എസ്ബിഐ അഭിഭാഷകന്‍ ഹാജരാകുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ചോദ്യം എസ്ബിഐക്കാണാണെങ്കിലും പരോക്ഷത്തില്‍ ആ ചോദ്യമുനകള്‍ തറയ്ക്കുന്നത് ബിജെപിയുടെ നെഞ്ചിലാണ്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം വാരിക്കൂട്ടിയത് ബിജെപിയാണെന്ന് അടിവരയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട 2018 മാര്‍ച്ച്‌ മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള…

    Read More »
  • Kerala

    സോഷ്യല്‍ മീഡിയയില്‍ വീണ്ടും എയറിലായി സുരേഷ് ഗോപി

     കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പത്മഭൂഷണ്‍ അവാർഡ് കിട്ടണമെങ്കില്‍ സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്നായിരുന്നു സുരേഷ് ഗോപിയുടെ അനുയായിയായ പ്രമുഖ ഡോക്ടർ കലാമണ്ഡലം ഗോപിയാശാനോട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തില്‍ കിട്ടുന്ന ഒരവാർഡ്‌ വേണ്ട എന്ന് ആശാൻ ഡോക്ടർക്ക് മറുപടിയും നല്‍കി. ഗോപിയാശാന്റെ മകനാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ആദ്യം ഇ ഡി ഭീഷണി പിന്നെ അവാർഡ് ഭീഷണി ഇനി എന്തൊക്കെ വരാനിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കലാമണ്ഡലം ഗോപിയാശാനെ പോലെയുള്ള കലാകാരന്മാരെ വിലക്ക് വാങ്ങാൻ നോക്കണ്ട എന്നും, ആ ഗോപിയല്ല ഈ ഗോപിയെന്നും കമന്റുകള്‍ പലരും പങ്കുവെക്കുന്നു. അതേസമയം, കലാമണ്ഡലം ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ച ബിജെപിയ്ക്കും സുരേഷ് ഗോപിക്കുമെതിരെ തുറന്നടിച്ച്‌ എം എ ബേബി രംഗത്തെത്തി. കലാമണ്ഡലം ഗോപിയാശാനെപ്പോലെ ഒരു അവതാരപുരുഷന് ആത്മാവ് പണയപ്പെടുത്തിയ സുരേഷ് വിലയിടരുതെന്ന് എം എ ബേബി പറഞ്ഞു. കലാകാരന്റെ…

    Read More »
  • India

    ഉത്തർപ്രദേശിൽ സ്കൂള്‍ അധ്യാപകനെ പൊലീസുകാരൻ വെടിവെച്ചു കൊന്നു

    ലക്നൗ: അധ്യാപകനെ മദ്യ ലഹരിയിലായിരുന്ന പൊലീസുകാരൻ വെടിവെച്ചു കൊന്നു.  ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. അധ്യാപകനായ ധർമേന്ദ്ര കുമാറിനെ ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദർ പ്രകാശാണ് വെടിവച്ച്‌ കൊലപ്പെടുത്തിയത്. ധർമേന്ദ്ര, ഉത്തർപ്രദേശ് ബോർഡ് ഹൈസ്കൂള്‍ പരീക്ഷയുടെ ഉത്തരക്കടലാസ് മുസാഫർനഗറിലെക്ക് കൊണ്ടുവന്ന വാരണാസി വിദ്യാഭ്യാസ വകുപ്പിലെ അംഗമായിരുന്നു. ചന്ദർ പ്രകാശും സംഘത്തെ അനുഗമിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. അധ്യാപകനോട് യാത്രയ്ക്കിടെ പുകയില ചോദിച്ചതാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

    Read More »
  • Kerala

    നഗ്ന വീഡിയോകോള്‍ വഴി തട്ടിയത് 5 ലക്ഷം; രാജസ്ഥാൻ സ്വദേശിനിയായ വനിതയെ പൊക്കി വയനാട് സൈബർ പോലീസ്

    വയനാട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയായ വനിതയെ വയനാട് സൈബർ പോലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28)എന്ന യുവതിയെയാണ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും ജയ്പൂരില്‍ പോയി പിടികൂടിയത്. തട്ടിപ്പിനിരയായതിനെ തുടർന്ന് സൈബർ പോലീസില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത് ഏഴ് മാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതിയെ ജയ്പൂരിൽ നിന്നും പോലീസ് വലയിലായത്. 2023 ജൂലൈയിലാണ് യുവാവിനെ കബളിപ്പിച്ച്‌ യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലെ സിം കാർഡില്‍ നിന്ന് ടെലിഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി ബത്തേരി സ്വദേശിയായ യുവാവിനെ നഗ്‌ന വീഡിയോകോള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം സ്വീകരിച്ചത്.ഈ അക്കൗണ്ടുകളെ പിന്തുടർന്നാണ് പോലീസ് യുവതിയിലേക്ക് എത്തിച്ചേർന്നത്. എസ്.ഐ ബിനോയ്‌ സ്‌കറിയ,…

    Read More »
  • Kerala

    1000 രൂപ കൊടുത്തില്ല; വ്യവസായിയെ മര്‍ദിച്ച്‌ വാഹനവുമായി കടന്നയാള്‍ പിടിയില്‍

    ആലപ്പുഴ: പണം കടംകൊടുക്കാത്തതിന്‍റെ വൈരാഗ്യത്തില്‍ വ്യവസായിയെ മര്‍ദിച്ചു പിക്കപ്പ് വാനുമായി മുങ്ങിയയാളെ പോലീസ് അറസ്റ്റ്ചെയ്തു. പ്രണവം ഹോളോബ്രിക്‌സ് ഉടമ മുട്ടം വിളവോലില്‍ വടക്കതില്‍ സുഭാഷ് കുമാറിനെ ആക്രമിച്ച കേസില്‍ മുട്ടം പനമ്ബള്ളി പടീറ്റതില്‍ ദിലീപ്(40)നെയാണ് കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നാ ഉച്ചയ്ക്ക് രണ്ടിന് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപമായിരുന്നു സംഭവം. 1000 രൂപ ചോദിച്ചു കൊടുക്കാത്തതിനെ തുടര്‍ന്നാണ് തന്നെ മര്‍ദിച്ചു വാഹനവുമായി കടന്നതെന്ന് സുഭാഷ് കൊടുത്ത പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ സുഭാഷ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കരിയിലക്കുളങ്ങര എസ്‌എച്ച്‌ഒ എന്‍.സുനീഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്.

    Read More »
  • Kerala

    ചാലക്കുടിയിൽ പിക്കപ്പ് വാൻ സ്‌കൂട്ടറില്‍ ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    ചാലക്കുടി:  പോട്ടയില്‍ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കല്‍ ജെയ്സന്റെ ഭാര്യ റീജയാണ് (45)  മരിച്ചത്. പോട്ട സുന്ദരികവലയില്‍ വെച്ച്‌ റീജ സഞ്ചരിച്ച സ്കൂട്ടറില്‍ പിക്കപ്പ് വാൻ വന്നിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്ക് പറ്റിയ റീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം.

    Read More »
Back to top button
error: