Tech

    • ആമസോണ്‍ പ്രൈം വീഡിയോയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും! ഒഴിവാക്കാന്‍ പ്രതിമാസം നൽകേണ്ടത് 248 രൂപ

      ഇനി ആമസോണ്‍ പ്രൈം വീഡിയോയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ, പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു. അതാണ് ചില രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. നിശ്ചിത തുക നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കി സിനിമകള്‍ കാണാന്‍ സാധിക്കുമെന്നും സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി. ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. പരസ്യം കാണിക്കുന്നതിനെ കുറിച്ചുള്ള കമ്പനിയുടെ പ്രതികരണം ഇങ്ങനെയാണ്. ടിവി ചാനലുകളേക്കാലും മറ്റ് സ്ട്രീമിങ് സേവനദാതാക്കളേക്കാളും കുറച്ച് പരസ്യങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. പരസ്യങ്ങള്‍ ഒഴിവാക്കാന്‍ 2.99 ഡോളറാണ് (248.8 രൂപ) ആണ് പ്രതിമാസം നല്‍കേണ്ടതെന്നും ആമസോണ്‍ പ്രൈം അറിയിച്ചു. കൂടാതെ പരസ്യങ്ങളില്ലാത്ത പ്ലാന്‍ എടുക്കുന്നതിനുള്ള ലിങ്കും ഉപഭോക്താക്കള്‍ക്ക്…

      Read More »
    • ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനങ്ങളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍; തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനായി ആധാർ ലോക്ക് ചെയ്യാം, എങ്ങനെ ?

      ആധാർ വിവരങ്ങൾ ചോരുന്ന സാഹചര്യത്തിൽ ആധാർ അധിഷ്ഠിത പേയ്മെൻറ് സംവിധാനങ്ങളുടെ സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങൾ മോഷ്ടിച്ച് ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാർ കൊള്ളയടിക്കുന്നത്. എം ആധാർ ആപ്പ് അല്ലെങ്കിൽ യുഐഡിഎഐയിലൂടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ബാങ്ക് അകൗണ്ടുകളിലേക്കുള്ള തട്ടിപ്പുകാരുടെ കടന്നുകയറ്റം തടയണമെന്ന് നിർദേശിക്കുന്ന സന്ദേശങ്ങൾ ബാങ്കുകൾ നൽകുന്നുണ്ട്. ബയോമെട്രിക് ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്, ആധാർ ഉടമകൾക്ക് ബയോമെട്രിക് ലോക്കിംഗ് സേവനം ഉപയോഗപ്പെടുത്താം. ആധാർ ഓൺലൈനിൽ എങ്ങനെ ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം: 1. UIDAI വെബ്സൈറ്റ് സന്ദർശിക്കുക . 2. ‘എന്റെ ആധാർ’ ടാബിലേക്ക് പോയി ‘ആധാർ സേവനങ്ങൾ’ തിരഞ്ഞെടുക്കുക. 3. ‘ആധാർ ലോക്ക്/അൺലോക്ക്’ തിരഞ്ഞെടുക്കുക. 4. ആധാർ നമ്പർ അല്ലെങ്കിൽ VID നൽകുക. 5. CAPTCHA പൂരിപ്പിച്ച് ‘OTP അയയ്ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. 6. രജിസ്റ്റർ ചെയ്ത മൊബൈൽ…

      Read More »
    • ഐടി നിയമങ്ങൾ കർശനമായി പാലിക്കണം; ‘ഡീപ്ഫേക്ക്’ വ്യാപിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഐടി മന്ത്രാലയത്തിന്‍റെ കർശന നിർദ്ദേശം

      ദില്ലി: ‘ഡീപ്ഫേക്ക്’ വ്യാപിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഐ ടി മന്ത്രാലയത്തിന്‍റെ കർശന നിർദ്ദേശം. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഐ ടി മന്ത്രാലയം നിർദ്ദേശം നൽകിയത്. ഐ ടി നിയമങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്ന് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഡീപ്‌ഫേക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധർ, വ്യവസായ പ്രമുഖർ, എന്നിവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐ ടി മന്ത്രാലയം, നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയത്.

      Read More »
    • നമ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലേ? മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യയുമായി ​ഗവേഷകർ!

      നമ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അല്ലേ? അതൊക്കെ എങ്ങനെ അറിയാനാണ് എന്ന് പറയാൻ വരട്ടെ.. പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ? മരണസമയമൊക്കെ അറിയാനാകും. എങ്ങനെയെന്നല്ലേ ? അതിനുള്ള മാർ​ഗം ​ഗവേഷകർ വികസിപ്പിച്ചു കഴിഞ്ഞു. എഐ അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന ടൂൾ വികസിപ്പിച്ചിരിക്കുകയാണ് ഡെന്മാർക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. ‘ലൈഫ്2 വെക്’ (life2vec) എന്നാണ് ഈ അൽ​ഗോരിതത്തിന്റെ പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഇതിനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. പ്രൊഫസറായ സുൻ ലേമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിൽ പ്രവർത്തിച്ചത്. വ്യക്തികളുടെ ആരോഗ്യം, മാനസികാരോഗ്യം, ലിംഗഭേദം, വിദ്യാഭ്യാസം, ജോലി, വരുമാനം, പണമിടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ആയുസ് പ്രവചിക്കുന്ന എഐ ടൂളാണിത്. ചാറ്റ്ജിപിടിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമർ മോഡലുകൾ ഉപയോ​ഗിച്ചാണ് ഇതിന്റെ വിവര വിശകലന ജോലികൾ നടക്കുന്നത്. വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ശ്രേണിയാക്കിയാണ് എഐയെ പരിശീലിപ്പിക്കുന്നത്. 2008 മുതൽ 2020 വരെയുള്ള കാലയളവിൽ ഡെൻമാർക്കിൽ നിന്നുള്ള…

      Read More »
    • ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പണിമുടക്ക് അവസാനിപ്പിച്ച് എക്സ് തിരിച്ചെത്തി

      ന്യൂയോർക്ക്: ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പണിമുടക്ക് അവസാനിപ്പിച്ച് എക്സ് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് എക്സിന്റെ സേവനം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായത്. വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും സൈറ്റ് തുറക്കുന്ന ഉപയോക്താക്കളെ ഫീഡിലെ പതിവ് ട്വീറ്റുകൾക്ക് പകരമായി ‘Welcome to your timeline’ എന്നാണ് കാണിച്ചുകൊണ്ടിരുന്നത്. നിമിഷനേരത്തിനുള്ളിൽ സേവനം പ്രവർത്തനരഹിതമായി. 70,000-ത്തിലധികം പരാതികളാണ് കുറഞ്ഞ സമയത്തിനുള്ളിൽ ലഭിച്ചതെന്ന് ഔട്ടേജ് ട്രാക്കർ സൈറ്റായ ‘ഡൗൺഡിറ്റക്ടർ’ റിപ്പോർട്ടുചെയ്തു. സാങ്കേതിക തകരാറിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ചില ഉപയോക്താക്കളെ പ്രശ്നം ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എക്സ് പണിമുടക്കി നിമിഷങ്ങൾക്കകം ‘TwitterDown’ എന്ന ഹാഷ്‌ടാഗും ട്രെന്റിങ്ങിലെത്തി. ഇതിനു മുമ്പും പല തവണ എക്സ് പണിമുടക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച്, ജൂലൈ മാസങ്ങളിലും എക്സ് പെട്ടെന്ന് പ്രവർത്തനരഹിതമായിരുന്നു. യുകെയിലും യുഎസിലും ജുലൈ മാസം 13000-ൽ അധികം മടങ്ങ് ഡൗണായതായാണ് ഡൗൺഡിറ്റക്ടർ റിപ്പോർട്ട് ചെയ്തത്.

      Read More »
    • പൊതുസുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്‍വർക്കും സർക്കാരുകൾക്ക് താല്ക്കാലികമായി പിടിച്ചെടുക്കാം; ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ

      പൊതുസുരക്ഷയും അടിയന്തിര സാഹചര്യവും കണക്കിലെടുത്ത് ടെലികോം നെറ്റ്‍വർക്കും സർക്കാരുകൾക്ക് താല്ക്കാലികമായി പിടിച്ചെടുക്കാനാകുമെന്ന് 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബിൽ. കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയിൽ കരട് ബിൽ അവതരിപ്പിച്ചത്. ദുരന്ത നിവാരണം ഉൾപ്പെടെയുള്ള പൊതു അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുന്ന വേളയിലോ പൊതുസുരക്ഷയുടെ താല്പര്യങ്ങൾ മുൻനിർത്തിയോ ആണിത് പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ പ്രത്യേകം അധികാരപ്പെടുത്തിയ എതെങ്കിലും ഉദ്യോഗസ്ഥന് ഒരു അറിയിപ്പിലൂടെ ടെലികമ്മ്യൂണിക്കേഷൻ സേവനമോ നെറ്റ് വർക്കോ ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് താൽകാലികമായി കൈവശപ്പെടുത്താമെന്നും ബില്ലിൽ പറയുന്നു. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരുടെ സന്ദേശങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് ബിൽ പറയുന്നുണ്ട്. സബ് സെക്ഷൻ (2) ലെ ക്ലോസ് (എ) ക്ലോസ് പ്രകാരം വിവരക്കൈമാറ്റം നിരോധിക്കാത്തിടത്തോളം ഇത് നിലനിൽക്കും.പൊതുസുരക്ഷാ മാനിച്ച് വ്യക്തികൾ തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നത് നിർത്തിവെയ്ക്കാൻ സർക്കാരിനാകും. ടെലികോം നെറ്റ്‍വർക്കുകൾ ഇങ്ങനെ നിർത്തിവെയ്ക്കാനും സർക്കാരിന് അധികാരം ലഭിക്കും. നിയമവിരുദ്ധമായി സന്ദേശങ്ങൾ തടസപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവോ രണ്ട് കോടി രൂപ വരെ…

      Read More »
    • മോദിയുടെ പ്രസം​ഗം തൽസമയം തമിഴിലേക്ക് എഐ വിവർത്തനം; മോദി പ്രസം​ഗത്തിൽ പുതിയ പരീക്ഷണം നടത്തിയത് കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യവേ

      ദില്ലി: തമിഴ്‌നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള 1400 പ്രമുഖർ പങ്കെടുക്കുന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എഐ സഹായത്തോടെയായിരുന്നു മോദിയുടെ പ്രസം​ഗം. മോദിയുടെ പ്രസം​ഗം തൽസമയം എഐ സഹായത്തോടെ തമിഴിലേക്ക് വിവർത്തനം ചെയ്തു. നിങ്ങൾ എല്ലാവരും വെറും അതിഥികൾ എന്നതിലുപരി കുടുംബത്തിലെ അംഗങ്ങളായാണ് ഇവിടെ വന്നിരിക്കുന്നത്. കാശി തമിഴ് സംഗമത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാശി തമിഴ് സം​ഗമത്തിൽ കർഷകർ, കലാകാരന്മാർ, മതമേലധ്യക്ഷന്മാർ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിൽ നിന്ന് കാശിയിൽ വരുക എന്നതിനർത്ഥം മഹാദേവന്റെ ഒരു വീട്ടിൽ നിന്ന് മറ്റൊന്നിലേക്ക് വരിക എന്നാണ്. കാശിയിലെയും തമിഴ്‌നാട്ടിലെയും ആളുകളുടെ ഹൃദയങ്ങൾ തമ്മിൽ ബന്ധമുണ്ട്. നിങ്ങൾ മടങ്ങുമ്പോൾ കാശിയുടെ സംസ്കാരവും രുചിയും ഓർമ്മകളും നിങ്ങളോടൊപ്പം കൊണ്ടുപോകണമെന്നും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തെ സംഗമം ശക്തിപ്പെടുത്തുന്നുണ്ടെന്നും മോദി പറഞ്ഞു.…

      Read More »
    • ഓണ്‍ലൈനായി വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ഈ 17 ആപ്പുകൾ വിവരങ്ങൾ ചോർത്തും ഫോണുകളിൽനിന്ന് ഡിലീറ്റ് ചെയ്യണമെന്ന് ഗൂഗ്ൾ

      ഓണ്‍ലൈനായി വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന 17 ആപ്ലിക്കേഷനുകള്‍ അടുത്തിടെ ഗൂഗ്ൾ തങ്ങളുടെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ലക്ഷക്കണക്കിന് പേര്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചിരുന്നവയാണ് ഇവയില്‍ പലതുമെന്ന് പ്രമുഖ ഓണ്‍ലൈന്‍ സെക്യൂരിറ്റി ഏജന്‍സിയായ ESET അറിയിച്ചു. ലോണുകള്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഒറ്റനോട്ടത്തില്‍ ഈ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിരുന്നതെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന സുരക്ഷാ പ്രശ്നത്തെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നല്‍കപ്പെട്ടിരുന്നു. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കളുടെ ഫോണുകളില്‍ നിന്ന് നിരവധി വിവരങ്ങള്‍ ഈ ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നതായാണ് കണ്ടെത്തിയത്. പിന്നീട് ലോണുകള്‍ തിരിച്ചടയ്ക്കാതെ വരുമ്പോഴും മറ്റും ഈ വിവരങ്ങള്‍ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയും ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്യുന്ന തരത്തിലായിരുന്നു പ്രവര്‍ത്തനം. ഫോണില്‍ നിന്ന് ചോര്‍ത്തിയെടുത്തിരുന്ന വിവരങ്ങളാണ് ഇത്തരത്തില്‍ ബ്ലാക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ പൊലീസ് സേനകളുടെ സൈബര്‍ വിഭാഗങ്ങളും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു.…

      Read More »
    • സ്വച്ഛ് ഗൂഗിൾ! ജിമെയിൽ മുതൽ യൂട്യൂബ് വരെ എല്ലാം പോകും! വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുക

      ഈയാഴ്ച മുതൽ ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. വർഷങ്ങളായി ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകളാണ് ഈയാഴ്ച മുതൽ നീക്കം ചെയ്യുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഗൂഗിൾ ഈ വർഷം മെയ് മാസത്തിൽ കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്ത അല്ലെങ്കിൽ സൈൻ ഇൻ ചെയ്യാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കുമെന്ന് അറിയിച്ചിരുന്നു. 2023 മെയ് മാസത്തിലാണ് ഗൂഗിൾ പുതുക്കിയ അക്കൗണ്ട് നയം പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. ഈ നയത്തിന് കീഴിൽ, ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, നിഷ്‌ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ ഫോട്ടോസ് ഇല്ലാതാക്കും. ഉപയോഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉഇത്തരം അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാനാണ് സാധ്യത. കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി…

      Read More »
    • എന്തും ചോദിക്കാം, ഉടന്‍ ഉത്തരം; വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട്!

      വാട്‌സ്ആപ്പിലും ഇനി എഐ ചാറ്റ്‌ബോട്ട് ലഭിക്കും. മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ പരീക്ഷണത്തിലാണുള്ളത്. മെറ്റാ കണക്ട് 2023 ഇവന്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കമ്പനിയുടെ ബ്ലോഗില്‍ പറയുന്നത് അനുസരിച്ച് മെറ്റയുടെ എഐ മോഡലായ Llama 2നെ അടിസ്ഥാനമാക്കിയാണ് മെറ്റാ എഐ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ട്. ചാറ്റ് ടാബിന്റെ സ്ഥാനമാണ് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം. നിലവില്‍ ചില വാട്‌സ്ആപ്പ് ബീറ്റാ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകും എന്നതില്‍ വ്യക്തത വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വൈകാതെ ഈ ഫീച്ചര്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകും. ഫീച്ചര്‍ വരുന്നതോടെ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്റുമായി സംസാരിക്കാം. മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് തത്സമയ വിവരങ്ങള്‍ നല്‍കാനുമാകും. കസ്റ്റമര്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും യാത്രകള്‍…

      Read More »
    Back to top button
    error: