Pravasi
-
ലൈംഗികവൃത്തിയിലേര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: ഹവല്ലിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകള്‍ക്കിടെ, ലൈംഗികവൃത്തിയിലേര്‍പ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അറസ്റ്റ് ചെയ്ത ശേഷം ഇവര്‍ക്കെതിരായ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ കുവൈത്ത് അനധികൃതമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്. ആയിരക്കണക്കിന് പ്രവാസികള്‍ ഇത്തരം പരിശോധനകളില്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. താമസ രേഖകളുടെ കാലാവധി കഴിഞ്ഞവരും പരിശോധനാ സമയത്ത് തിരിച്ചറിയില്‍ രേഖകള്‍ കൈവശമില്ലാത്തവരും ഒരു സ്പോണ്സറില് നിന്ന് മാറി മറ്റൊരിടത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുമൊക്കെ പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലാവുന്ന എല്ലാവരെയും പിന്നീട് കുവൈത്തിലേക്ക് തിരികെ വരാനാവാത്ത വിധം നാടുകടത്തുകയാണ് ചെയ്യുന്നത്. അഞ്ച് വര്‍ഷത്തേക്ക് മറ്റ് ജി.സി.സി രാജ്യങ്ങളിലും ഇവര്‍ക്ക് പ്രവേശനം ലഭിക്കില്ല.
Read More » -
ചൂട് കൂടി:സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം വരുന്നു
ചൂട് കൂടിയ സാഹചര്യത്തിൽ സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറേബ്യ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ മൂന്ന് മാസത്തേക്കാണ് നിരോധനമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി അറിയിച്ചു. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും. കരാർ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിൾക്ക് നി രോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്.
Read More » -
യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു
യുഎഇയിൽ കുരങ്ങു പനി സ്ഥിരീകരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിക്കാണു കുരങ്ങുപനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.
Read More » -
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ
പെരിന്തൽമണ്ണയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും സഹായിച്ച ബന്ധുവും സുഹൃത്തും ഉൾപ്പെടായാണ് അറസ്റ്റിലായത്. പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍, അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ എന്ന റോഷന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി യഹിയക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Read More » -
യുഎഇയിൽ സൃഷ്ടിച്ചത് സ്വപ്നതുല്യമായ വികസനം..
സ്വന്തം രാജ്യത്തെ സ്ഥിരതയുള്ള വികസനപാതയിൽ എത്തിച്ചശേഷമാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടവാങ്ങിയതെന്ന് നിസംശയം പറയാം. പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യന്റെ ചുവടുകളെ പിന്തുടർന്ന് 2004 ലാണ് ഭരണാധികാരിയായി അദ്ദേഹം എത്തുന്നത്. ലോകത്തെ എല്ലാരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വരും തലമുറയ്ക്കും പ്രകൃതിയ്ക്കും ദോഷമില്ലാത്ത രീതിയിലായിരിക്കണം രാഷ്ട്രവികസനമെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പ്രകൃതിവിഭശേഷി കുറഞ്ഞ ഒരിടത്തെ വികസനത്തിന്റെ മുൻനിരയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഈ വിശാലതകൊണ്ടാണെന്ന് നിസംശയം പറയാം. രണ്ട് ദശാബ്ദങ്ങൾ കൊണ്ട് യുഎഇയിൽ അദ്ദേഹം സൃഷ്ടിച്ച സ്വപ്നതുല്യമായ വികസനം ഏതൊരു ഭരണാധികാരിക്കും അനുകരിക്കാൻ ഉതകുന്ന ഒന്നുതന്നെയാണ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ വിടപറയുന്പോൾ ഇന്ത്യയ്ക്കും നഷ്ടമാകുന്നത് പ്രിയപ്പെട്ട ഒരു സുഹൃത്തിനെ തന്നെയാണ്.
Read More » -
കുവൈറ്റിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങി
കുവൈറ്റിൽ പ്രവാസികൾക്ക് ഫാമിലി വിസകൾ അനുവദിച്ചു തുടങ്ങി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന കുടുംബ വിസകളാണ് വീണ്ടും അനുവദിച്ചു തുടങ്ങിയത്. രാജ്യത്ത് കോവിഡ് സംബന്ധമായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഈ മാസം ആദ്യം മുതൽ തന്നെ പിൻവലിച്ചിരുന്നു . ഇതോടെ പ്രവാസികൾക്ക് ഫാമിലി വിസകൾ ലഭിക്കുന്നതിനായി കുവൈറ്റ് റസിഡൻസ് അഫയേഴ്സ് വകുപ്പിനെ സമീപിക്കാനാവും. അതേസമയം, കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നേരത്തെ നിലവിലുണ്ടായിരുന്ന ശമ്പളം അടക്കമുള്ള നിബന്ധനകൾ പാലിക്കണം. ഇവയ്ക്ക് വിധേയമായിട്ടായിരിക്കും വിസ അനുവദിക്കുക.
Read More » -
ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍
ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി കക്കറമുക്ക് സ്വദേശി മൊയ്തീന് (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവമെന്നാണ് വിവരം. അതേസമയം ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ഈ പള്ളിയില്‍ നമസ്കാരം നിര്‍ത്തിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപെട്ടു കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read More » -
കോവിഡ് കാല നിയന്ത്രണങ്ങൾ പൂർണമായും നീക്കി കുവൈറ്റ്
കോവിഡ് കാല നിയന്ത്രണങ്ങൾ പൂർണമായും നീക്കി കുവൈറ്റ്. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്ക് നിർബന്ധമില്ല. വിദേശത്തുനിന്ന് വരുന്നവർക്ക് വാക്സിനേഷനോ പിസിആർ പരിശോധനയോ ആവശ്യമില്ല. ക്വാറന്റൈൻ നിബന്ധനകളും നീക്കി. സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കും. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. വാക്സിൻ എടുത്താലും ഇല്ലെങ്കിലും രോഗികളുമായി സമ്പർക്കം പുലർത്തിയാൽ പോലും ക്വാറന്റൈൻ ആവശ്യമില്ല. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്. കുത്തിവയ്പ് എടുക്കാത്തവർക്കും കളിക്കളങ്ങളിൽ പ്രവേശിക്കാം. കുവൈറ്റിൽ ഇപ്പോൾ കോവിഡ് ബാധിച്ച് ഒരാൾ പോലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലില്ല. പ്രതിദിനം അമ്പതോളം പേർക്ക് വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്തി അതിനേക്കാൾ കൂടുതലാണ്. ഏഴ് പേർ മാത്രമേ ആകെ ചികിത്സയിലുള്ളൂ. ഇതിൽ ആർക്കും ഗുരുതരാവസ്ഥയില്ല.
Read More » -
ബുര്‍ജ് ഖലീഫ പ്രദേശത്തെ ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ തീപിടിച്ചു
ബുര്‍ജ് ഖലീഫ പ്രദേശത്തെ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിലൂടെ 18 മിനിറ്റുകൊണ്ട് തീ അണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദുബായിലെ ഡൗണ്‍ ടൗണ്‍ ഏരിയയില്‍ കനത്ത കറുത്ത പുക പടരുന്നതായി ഓപ്പറേഷന് റൂമിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സബീല്‍, അല്‍ റാഷിദിയ, ബര്‍ഷ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിന്റെ മേല്‍ക്കൂരയിലെ നിരവധി എയര്‍കണ്ടീഷണറുകള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനാംഗങ്ങള്‍ ഹോട്ടലിലെ ആളുകളെ വേഗത്തില്‍ ഒഴിപ്പിച്ചിരുന്നു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » -
ബഹ്റിനിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
ബഹ്റിനിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായാണ് പ്രവാസി പിടിയിലായത്. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാള്‍ വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പിടിയിലായ ആൾ ഏത് രാജ്യക്കാരനാണെന്നോ പേര് അടക്കമുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും എന്ന് അധികൃതര്‍ അറിയിച്ചു. മറ്റാർക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Read More »