TRENDING

  • വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ കരീബിയന്‍ മണ്ണിലേക്ക് എത്തിത്തുടങ്ങി

    സെൻറ് ലൂസിയ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ഇന്ത്യൻ താരങ്ങൾ കരീബിയൻ മണ്ണിലേക്ക് എത്തിത്തുടങ്ങി. ഒരേ വിമാനത്തിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ വെവ്വേറെ ഗ്രൂപ്പുകളായാണ് ഇന്ത്യൻ ടീം ഇവിടേക്ക് എത്തുന്നത്. ചില താരങ്ങളുടെ വരവ് അമേരിക്ക വഴിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും മുൻ നായകൻ വിരാട് കോലിയും യഥാക്രമം പാരിസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് എത്തുക. ഇരുവരും നിലവിൽ കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ്. എന്നാൽ ഇരുവരും എപ്പോൾ കരീബിയൻ ദ്വീപുകളിലേക്ക് എത്തും എന്ന് വ്യക്തമല്ല. ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് ഇന്ത്യൻ ടീം രണ്ട് പരിശീലന മത്സരങ്ങൾ വിൻഡീസിൽ കളിക്കും. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ടീം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യയും വിൻഡീസും 98 ടെസ്റ്റുകളിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യ 22 ഉം വെസ്റ്റ് ഇൻഡീസ് 30 മത്സരങ്ങൾ വീതം വിജയിച്ചു. ഇരു ടീമുകളും അവസാനം ടെസ്റ്റിൽ മുഖാമുഖം വന്നപ്പോൾ 2019ൽ ഇന്ത്യ 2-0ന്…

    Read More »
  • രണ്ട് വർഷത്തേക്ക് 7.5 ശതമാനം പലിശ ല​ഭിക്കുന്ന മഹിളാ സമ്മാൻ സേവിംഗ് സ്കീമിൽ നിക്ഷേപിക്കാം, ബാങ്കുകൾ മുഖേനയും

    പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപിക്കുന്ന പണം പൂർണമായും സുരക്ഷിതമായിരിക്കും . കൂടാതെ മികച്ച പലിശ നിരക്കും ലഭിക്കുന്ന പദ്ധതികളായതിനാൽ നിക്ഷേപകർക്ക് ആശങ്കയില്ലാതെ നിക്ഷേപിക്കാം.രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. ബാങ്കുകൾ മുഖേനയും പദ്ധതിയിൽ അംഗമാകാം പോസ്റ്റ് ഓഫീസ് വഴി അവതരിപ്പിച്ച മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി ഇനി മുതൽ ബാങ്ക് വഴിയും ലഭ്യമാകും .പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നതിനായി, മറ്റ് ലഘു സമ്പാദ്യ പദ്ധതി പോലെ മഹിളാ സമ്മാന് സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ ആരംഭിക്കാൻ ബാങ്കുകൾക്കും അനുവാദം നൽകുന്ന വിജ്ഞാപനവുമിറക്കി.  ജൂൺ 27-ലെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ വഴിയും മഹിളാ സമ്മാനൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ…

    Read More »
  • ആമസോണ്‍ പ്രൈം ഡേ വരുന്നു: കിടിലന്‍ ഡീലുകള്‍, പ്രൈം ഉപയോക്താക്കള്‍ക്ക് വമ്പൻ ഓഫര്‍

    ആമസോൺ പ്രൈം ഡേ 2023 വിൽപ്പന ആരംഭിക്കുന്നു. വരുന്ന ജൂലൈ 15,16 ദിനത്തിലാണ് ആമസോൺ പ്രൈം ഡേ വിൽപ്പന നടക്കുന്നത്. ഈ ആവസരത്തിൽ ആമസോൺ വൻ ഡീലുകൾ അവതരിപ്പിക്കും. ഒപ്പം വലിയ ലാഭത്തിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. അതിനൊപ്പം തന്നെ പ്രൈം വീഡിയോയിൽ പുതിയ എൻറർ‌ടെയ്മെൻറുകളും ഒരുക്കും. സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ, ആമസോൺ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിങ്ങനെ പ്രൈം ഡേയിൽ മികച്ച ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്ന് 45,000+ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും. പ്രൈം ഡേയിൽ ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി വലിയ ഓഫർ ലഭിക്കും. ഇന്ത്യയിൽ അടക്കം 25 രാജ്യങ്ങളിലെ പ്രൈം ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കും. ഒരു വർഷത്തേക്ക് 1499 രൂപയാണ് പ്രൈം മെമ്പർഷിപ്പിന് നൽകേണ്ടത്. ഫാസ്റ്റ് ഡെലിവറി, അൺലിമിറ്റഡ് വീഡിയോ, ആഡ് ഫ്രീ മ്യൂസിക്ക്, സ്പെഷ്യൽ ഡീലുകൾ, ഫ്രീയായി മൊബൈൽ ഗെയിമുകൾ ഇങ്ങനെ പല ഓഫറുകളും പ്രൈം ഉപയോക്താക്കൾക്ക് ലഭിക്കും.…

    Read More »
  • ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയന്‍ റണ്‍മെഷീന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിക്ക്; മടക്കം ബെന്‍ ഡക്കെറ്റിന്‍റെ പറക്കും ക്യാച്ചില്‍! വീഡിയോ

    ലോർഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയൻ റൺമെഷീൻ സ്റ്റീവൻ സ്‌മിത്തിൻറെ തകർപ്പൻ സെഞ്ചുറിക്ക്. ലോർഡ്‌സ് ടെസ്റ്റിൻറെ രണ്ടാംദിനത്തിലെ ഹൈലൈറ്റ് സ്‌മിത്തിൻറെ ഈ 32-ാം ടെസ്റ്റ് ശതകമായിരുന്നു. ഒരറ്റത്ത് ഓസീസ് വിക്കറ്റുകൾ കൊഴിയുമ്പോഴും പതറാതെ കളിച്ച സ്‌മിത്ത് 169 പന്തിൽ മൂന്നക്കം കണ്ടു. എന്നാൽ ആഷസ് ചരിത്രത്തിൽ സ്‌മിത്ത് മറ്റൊരു സെഞ്ചുറി കൂടി തികച്ചപ്പോഴും മടക്കം ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ സുന്ദരമായ ഒരു ക്യാച്ചിലൂടെയായിരുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ ജിമ്മി ആൻഡേഴ്‌സണെ ബൗണ്ടറി നേടി സെഞ്ചുറി തികച്ച സ്റ്റീവ് സ്‌മിത്ത് പിന്നാലെ അതിവേഗം സ്കോർ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. കരുതലോടെ അത്രനേരം കളിച്ച സ്‌മിത്ത് പക്ഷേ, ഇന്നിംഗ്‌സിലെ 96-ാം ഓവറിലെ രണ്ടാം പന്തിൽ ജോഷ് ടംഗിനെതിരെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയിൽ ബെൻ ഡക്കെറ്റിൻറെ പറക്കും ക്യാച്ചിൽ മടങ്ങി. ഡ്രസിംഗ് റൂമിലേക്ക് യാത്രയാവുമ്പോൾ 184 പന്തിൽ 15 ഫോറുകളുടെ അകമ്പടിയോടെ 110 റൺസാണ് താരത്തിനുണ്ടായിരുന്നത്. പുറത്തായി…

    Read More »
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മാനേജർ

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ബിസിസിഐ നിയമിച്ചു. അടുത്ത മാസം 12 മുതലാണ് ഇന്ത്യന്‍ ടീമിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമുള്ള പര്യടനം ഒരു മാസം നീളും. മുമ്പ് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലും ജയേഷ് ജോര്‍ജ് മാനേജരായിരുന്നിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ബിസിസിഐ ജോയന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് രണ്ടാമൂഴം ലഭിക്കാതെ സൗരവ് ഗാംഗുലി പുറത്തായതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജയേഷ് ജോര്‍ജിനെ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിസ്ഡന്‍ പാര്‍ക്കിലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് തുടങ്ങുക. 20ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍…

    Read More »
  • 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

    ദില്ലി: 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. നോട്ട് പിൻവലിച്ചതിന് ശേഷം വിപണിയിലുള്ള മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയിട്ടുണ്ട്. നിക്ഷേപമായോ മാറ്റിയെടുക്കുകയോ ചെയ്യുന്നതിലൂടെയാണ് ഇവ ബാങ്കുകളിലേക്ക് എത്തിയെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സെൻട്രൽ ബാങ്ക് ഗവർണറുടെ പ്രസ്താവന. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് ആർബിഐ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 2023 സെപ്റ്റംബർ 30 ആണ്. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് അടുത്തിടെ എസ്ബിഐ റിപ്പോർട്ട് ഉണ്ടായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം കുറയുകയാണെന്നും എന്നാൽ വെല്ലുവിളികളുണ്ടെന്നും ശക്തികാന്ത ദാസ് അഭിമുഖത്തിൽ പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും പോളിസി നിരക്കുകൾ കാലിബ്രേറ്റഡ് രീതിയിൽ വർധിപ്പിക്കുമെന്നും ദാസ് പറഞ്ഞു. ഇതിന്റെ ഫലമായി പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി. 2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ…

    Read More »
  • ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിന് പിന്നാലെ വിദേശ പരിശീലനത്തിന് താരങ്ങൾ

    ദില്ലി: ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിന് പിന്നാലെ വിദേശ പരിശീലനത്തിന് താരങ്ങൾ. ബജറങ് പുനിയക്കും വിനേഷ് ഫോഗത്തിനും വിദേശത്ത് പരിശീലനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബജറങ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകൻ അടക്കം 7 പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്. ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന താരങ്ങളാണ് ബജറങ് പുനിയയും വിനേഷ് ഫോഗത്തും. കേസ് തുടരുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതോടെ ഇനി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരങ്ങളുടെ ആലോചന. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്‌ക്കായുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്‍റേയും ലക്ഷ്യം.…

    Read More »
  • നത്തിംഗ് ഫോണ്‍ 2 ജൂലൈ 11ന് പുറത്തിറങ്ങും; പ്രീബുക്കിംഗ് ആരംഭിച്ചു

    ദില്ലി: നത്തിംഗ് ഫോൺ 2 വരുന്ന ജൂലൈ 11ന് പുറത്തിറങ്ങും. ഈ ഫോണിൻറെ നിരവധി വിവരങ്ങൾ ഇതിനകം തന്നെ പുറത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ ഫോൺ എത്തുന്നതിൻറെ ഭാഗാമായി ജൂൺ 29 വ്യാഴാഴ്ച മുതൽ ഫോണിൻറെ പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫോണിൻറെ യൂറോപ്പിലെ വില വിവരം സംബന്ധിച്ച സൂചനകളും ചോർന്നിട്ടുണ്ട്. രണ്ട് റാം മോഡലുകളിലാണ് നത്തിംഗ് ഫോൺ 2 ഇറങ്ങുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇത് പ്രകാരം 8GB റാം 256 സ്റ്റോറേജ് പതിപ്പിന് ഏതാണ്ട് 729 യൂറോ വിലവരും. അതായത് ഇന്ത്യൻ രൂപയിൽ കണക്ക് കൂട്ടിയാൽ 65600 രൂപ. അതേ സമയം 12GB RAM + 512GB പതിപ്പായിരിക്കും ഹൈഎൻറ് എന്നാണ് വിവരം. ഇതിന് 76500 രൂപയ്ക്ക് അടുത്ത് വിലവരും. യൂറോപ്യൻ യൂണിയൻ വിലയാണ് ഇത്. ഇന്ത്യയിലെ നത്തിംഗ് ഫോൺ 1 ൻറെ വില കണക്കിലെടുക്കുമ്പോൾ നത്തിംഗ് ഫോൺ 2 വില ഏകദേശം 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും…

    Read More »
  • മത്സരത്തിനിടെ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ എടുത്ത് ഗ്രൗണ്ടിന് പുറത്തിട്ട് ബെയര്‍സ്റ്റോ

    ലണ്ടന്‍: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ആരാധകരുടെ കൈയടി സ്വന്തമാക്കി ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ മത്സരം തടസ്സപ്പെടുത്താനനുവദിക്കാതെ ബെയര്‍സ്റ്റോ തടഞ്ഞു. ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ എന്ന മുന്നേറ്റത്തിന്റെ ഭാഗമായാണ് രണ്ട് പേര്‍ ഗ്രൗണ്ടിലേക്ക് കയറിയത്. ഇംഗ്ലണ്ട് പന്തെറിയുന്നതിനിടെ ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്തുനിന്നായി രണ്ടുപേര്‍ മത്സരം തടസ്സപ്പെടുത്താനായി വന്നു. ഓറഞ്ച് പവര്‍ പെയിന്റ് കൈയില്‍ കരുതിയാണ് ഇരുവരും ഗ്രൗണ്ടിലെത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. ഗ്രൗണ്ടിന്റെ സ്‌ക്വയര്‍ ലെഗിലെത്തിയ പ്രതിഷേധക്കാരനെ പിച്ചില്‍ കയറാന്‍ അനുവദിക്കാതെ ബെയര്‍സ്റ്റോ വരിഞ്ഞുമുറുക്കി. തുടര്‍ന്ന് എടുത്തുകൊണ്ടുപോയി ഗ്രൗണ്ടിന് പുറത്തിട്ടു. ബെയര്‍സ്റ്റോയുടെ പ്രവൃത്തിയെ കാണികള്‍ നിറഞ്ഞ കൈയടിയോടെ വരവേറ്റു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് 85 റണ്‍സെടുത്തും അലക്സ് ക്യാരി 11 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു. സ്മിത്തിന് പുറമേ ട്രവിസ് ഹെഡ്…

    Read More »
  • സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയരത്തിൽ

    മുംബൈ: ആഗോള വിപണിയിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ ചുവട് പിടിച്ച് ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 64,000 കടന്ന് 64,050.44 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ആദ്യമായി 19,000-ൽ എത്തി, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ബിഎസ്ഇ ബെഞ്ച്മാർക്ക് 499 പോയിന്റ് നേട്ടത്തോടെ 63,915 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 155 പോയിന്റ് ഉയർന്ന് 18,972 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഉയർന്ന് 44,508 ൽ എത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സെൻസെക്‌സ് 30 ഓഹരികളിൽ ടാറ്റ മോട്ടോഴ്‌സും സൺ ഫാർമയും 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ടൈറ്റൻ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ടെക് മഹീന്ദ്രയുടെ ഓഹരിയിൽ ഒരു ശതമാനം ഇടിവുണ്ടായി. നിഫ്റ്റി 50 ഓഹരികളിൽ, അദാനി എന്റർപ്രൈസസ്…

    Read More »
Back to top button
error: