TRENDING

  • ‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ മാരാർ- വീഡിയോ

    ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ ആളാണ് അഖിൽ മാരാർ. ജോജു ജോർജ് നായകനായി എത്തിയ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തന്റെ നിലപാടുകൾ എന്നും തുറന്ന് പറയുന്ന അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. ഒടുവിൽ സീസൺ വിന്നറായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഷോയ്ക്ക് ശേഷം അഖിലിന്റേതായ വീഡിയോകളും പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമ കാണാൻ തിയറ്ററിൽ എത്തിയതായിരുന്നു അഖിൽ മാരാർ. മമ്മൂക്കയെ പോലെ സ്വയം ‍ഡ്രൈവ് ചെയ്യുന്ന ആളാണോ മാരാർ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ഡ്രൈവർ ഇല്ല എന്നായിരുന്നു അഖിലിന്റെ മറുപടി. ശേഷം വീഡിയോ എടുക്കുന്ന മാധ്യമപ്രവർത്തകരോട് ‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ ചിരിച്ചു കൊണ്ട് പറയുകയും ചെയ്യുന്നു. ബിഗ് ബോസ് ടൈറ്റിൽ വിജയി ആയതുകൊണ്ട്…

    Read More »
  • ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’! സോഷ്യല്‍ മീഡിയയില്‍ തീയിട്ട് അഭയ ഹിരണ്‍മയിയുടെ പോസ്റ്റ്

    ഗായിക അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ജീവിതം മതിമറന്ന് ആഘോഷിക്കണമെന്നു സൂചിപ്പിച്ചുള്ള പോസ്റ്റാണിത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല വരികള്‍ കുറിച്ച ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ’ എന്ന ആഘോഷപ്പാട്ടിന്റെ വരികള്‍ അഭയയുടെ കുറിപ്പില്‍ കാണാം. ”എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം” എന്നാണ് മനോഹര സായാഹ്നത്തില്‍ ദീപാലങ്കാരങ്ങള്‍ക്കു നടുവില്‍ നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരണ്‍മയി കുറിച്ചത്. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ‘നാക്കു പെന്റ നാക്കു ടാക്ക’യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘വിശ്വാസം, അതല്ലേ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണി റോജു’, ‘ടു കണ്‍ട്രീസ്’, ‘ജെയിംസ്…

    Read More »
  • ഇതാണ് എന്റെ പുതിയ ടാറ്റു; ‘റിബ് ടാറ്റു’വിന്റെ ചിത്രം പങ്കുവച്ച് ഗൗരി കിഷന്‍

    ’96’ എന്ന ചിത്രത്തില്‍ നായിക തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഗൗരി കിഷന്‍. ഇപ്പോഴിതാ തന്റെ പുതിയ ടാറ്റു പ്രേക്ഷകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്കു ലഭിക്കുകയുണ്ടായി. അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. വയറിനു സമീപത്തായി നെഞ്ചിനോടു ചേര്‍ന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിച്ചത്. കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ പെണ്‍കുട്ടിയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മലയാളത്തില്‍ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയില്‍…

    Read More »
  • ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി

    ദുബായ്: ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി. സെപ്റ്റംബർ അഞ്ചിന് മുമ്പ് ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ ടീം അംഗങ്ങളുടെ പട്ടിക സമർപ്പിക്കണമെന്നാണ് ഐസിസി നിർദേശിച്ചിരിക്കുന്നത്. ടീം അംഗങ്ങളുടെ പട്ടിക സമർപ്പിച്ചശേഷം ഏതെങ്കിലും താരത്തിന് പരിക്കേൽക്കുകയോ കളിക്കാൻ കഴിയാത്ത സാഹചര്യം വരികയോ ചെയ്താൽ ഐസിസി അനുമതിയോടെ മാത്രമെ പകരം കളിക്കാരനെ പ്രഖ്യാപിക്കാനാവു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ഓഗസ്റ്റ് 31 മുതൽ ഏഷ്യാ കപ്പ് തുടങ്ങുമെന്നതിനാൽ ഏഷ്യാ കപ്പ് ടീമിലുൾപ്പെടുന്ന താരങ്ങളെല്ലാം ലോകകപ്പ് ടീമിലും ഇടം നേടാൻ സാധ്യതയുണ്ട്. The cut-off date to announce the World Cup squad is September 5th. pic.twitter.com/SXIc1vIMRZ — Johns. (@CricCrazyJohns) July 18, 2023 ഏഷ്യാ കപ്പിന് മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പരമ്പരയിൽ തിളങ്ങിയാൽ മലയാളി…

    Read More »
  • കല്യാണ ഫോട്ടോയില്‍ എന്താണ് ഇത്രയും സങ്കടഭാവം? ഗായകന്‍ ശ്രീനിവാസിന്റെ കല്യാണ ഫോട്ടോ വൈറലാവുന്നു

    ശ്രീനിവാസും എ ആര്‍ റഹ്‌മാനും ഒന്നിച്ചാല്‍ അതൊരു അത്ഭുതമാണ്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ശ്രീനിവാസ് പാടിയ പാട്ടുകള്‍ എല്ലാ തന്നെ ഹിറ്റാണ്. പ്രത്യേകിച്ചും പ്രണയ ഗാനങ്ങള്‍. പ്രണയം അത്രയും മനസ്സില്‍ സൂക്ഷിക്കുന്ന ആള്‍ക്കായിരിക്കുമല്ലോ അത്രമാത്രം ഫീലോടുകൂടെ അത് പാടാനായി സാധിയ്ക്കുന്നത്. ഭാര്യയോടുള്ള തന്റെ പ്രണയത്തെ കുറിച്ചും, ഭാര്യ നല്‍കുന്ന പിന്തുണയെ കുറിച്ചും എല്ലാം നേരത്തെ ഒരു അഭിമുഖത്തില്‍ ശ്രീനിവാസ് വാചാലനായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭാര്യ സുജു ശ്രീനിവാസ് തങ്ങളുടെ കല്യാണ ഫോട്ടോ പങ്കുവച്ചതോടെ അതില്‍ ചെറിയ ചില സന്ദേഹങ്ങളുമായി എത്തിയിരിയ്ക്കുകയാണ് ആരാധകര്‍. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് സുജു ശ്രീനിയെ ടാഗ് ചെയ്ത് വിവാഹ ഫോട്ടോ പങ്കുവച്ചത്. ഭര്‍ത്താവായ താങ്കളോടൊപ്പം ഉള്ളതാണ് എന്റെ സന്തോഷം എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ ശ്രീനി സാറിന്റെ മുഖത്ത് ആ സന്തോഷം കാണുന്നില്ലല്ലോ എന്നാണ് കമന്റുകള്‍. സാധാരണ ഒരു കല്യാണ ഫോട്ടോയില്‍ ഉള്ളതു പോലെ വധൂവരന്മാര്‍ ചേര്‍ന്നു നില്‍ക്കുന്നതല്ല ചിത്രത്തില്‍ കാണുന്നത്. കുറച്ചൊരു അകലം പാലിച്ച്…

    Read More »
  • ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി റീഫണ്ട് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാം

    ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഇനി രണ്ടാഴ്ച മാത്രമേ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നുള്ളു. നിങ്ങൾക്ക് ലഭിക്കുന്ന ആദായ നികുതി റീഫണ്ടിന്റെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ കൃത്യമല്ലാത്ത അല്ലെങ്കിൽ അപൂർണ്ണമായ ഐടിആർ ഫോം ഐടിആർ ഫോം പൂരിപ്പിച്ച് നൽകുമ്പോൾ കൃത്യമല്ലാത്ത വിവരങ്ങളാണ് നൽകുന്നതെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. അല്ലെങ്കിൽ ഐടിആർ പ്രോസസ്സ് ചെയ്യപ്പെടില്ല, നിങ്ങളുടെ റീഫണ്ട് വൈകും. പാൻ പോലുള്ള പ്രധാനപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആളുകൾ പലപ്പോഴും അശ്രദ്ധ കാണിക്കുമ്പോെൾ ഇങ്ങനെ സംഭവിക്കാം. മാത്രമല്ല, നികുതി ഫോമുകളിൽ ഒപ്പിടാൻ മറക്കുകയോ ചെയ്യുന്ന ഓഫ്‌ലൈൻ അപേക്ഷയിലാണ് ഇത് കൂടുതലായും കാണുക. തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൃത്യമല്ലെങ്കിൽ, നിങ്ങളുടെ റീഫണ്ട് വൈകും. ഉദാഹരണത്തിന്, നിങ്ങളുടെ പാൻ നമ്പറിലും ബാങ്ക് വിവരങ്ങളിലും നിങ്ങളുടെ പേര് വ്യത്യസ്തമാണെങ്കിൽ, ഐടിആർ റീഫണ്ട് ചെയ്യില്ല. സംശയിക്കപ്പെടുന്ന നികുതി വിവരങ്ങൾ നിങ്ങളുടെ ആദായനികുതി റിട്ടേണിൽ…

    Read More »
  • ഏഷ്യൻ ഗെയിംസിന് അയക്കണം;പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം‌ പരിശീലകൻ സ്റ്റിമാച്

    ന്യൂഡൽഹി:ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കണ്ട എന്ന നിലപാട് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച്‌ പരിശീലകൻ സ്റ്റിമാച്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏഷ്യൻ ഗെയിംസ് ഒരു വലിയ സ്റ്റേജാണെന്നും ഇത് ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ സഹായിക്കുക മാത്രമെ ചെയ്യുകയുള്ളൂ എന്നും സ്റ്റിമാച് പറഞ്ഞു. ഏഷ്യയിലെ മികച്ച 8 ടീമുകളില്‍ ഒന്നാണെങ്കില്‍ മാത്രമെ ഏത് ഇനമായാലും ഏഷ്യൻ ഗെയിംസിന് അയക്കണ്ടൂ എന്നാണ് കായിക മന്ത്രാലയത്തിന്റെ മാനദണ്ഡം.ഇത് മാറ്റണമെന്നാണ് ദേശീയ ടീം കോച്ചിന്റെ ആവശ്യം. നിലവില്‍ ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള രാജ്യങ്ങളില്‍ 18-ാം സ്ഥാനത്താണ് ഇന്ത്യ. എങ്കിലും ഇന്ത്യൻ ഫുട്ബോള്‍ ടീമിന് ഇളവ് നല്‍കണം എന്ന് കായിക മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് എഐഎഫ്‌എഫ് അറിയിച്ചിരുന്നു.തീരുമാനം മാറ്റിയില്ലെങ്കിൽ ഇന്ത്യൻ ഫുട്ബോള്‍ ടീമിന് തുടര്‍ച്ചയായി രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടമാകും. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ്  ഏഷ്യൻ ഗെയിംസ്.ഇതിലേക്ക് ടീമിനെ ഒരുക്കുകയായിരുന്നു ഇന്ത്യൻ ഫുട്ബോള്‍ ടീം. ദേശീയ സീനിയര്‍ ടീം ഹെഡ്…

    Read More »
  • റേഡിയോളജിസ്റ്റ് നിയമനം

    കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ക്യാൻ കോട്ടയം പദ്ധതിയിലേക്ക് റേഡിയോളജിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ഡി. റേഡിയോ ഡയഗ്നോസിസ് / ഡിഎംആർഡി/ഡിഐപിഎൻബി റേഡിയോളജിയും സിഇസിടിയിൽ പ്രവർത്തി പരിചയവും. മാമോഗ്രാമും സോനോ മാമോഗ്രാം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം.

    Read More »
  • വെറ്ററിനറി സർജൻ നിയമനം

    കോട്ടയം: മൃഗസംരക്ഷണവകുപ്പ് കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനത്തിന് വെറ്ററിനറി സർജനെ നിയമിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ താത്ക്കാലിക നിയമനമാണ്. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂലൈ 18 ന് രാവിലെ 11.30 ന് കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2563726.

    Read More »
  • കോട്ടയത്ത് ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യൻ നിയമനം

    കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ എച്ച് എം.സിയുടെ പരിധിയിൽപ്പെടുന്ന ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: /ഫിൽട്ടർ/ വെൽഡർ /മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് / ആർഎസി/ഇലക്ട്രീഷൻ / ഇൻസ്ട്രുമെന്റ് മെക്കാനിക്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്/മെയിന്റനൻസ് മെക്കാനിക് കെമിക്കൽ പ്ലാന്റ്/ ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ് ട്രേഡുകളിൽ എൻ.ടി.സി(ഐ.ടി.ഐ) പി.എസ്.എ ഓക്സിജൻ പ്ലാന്റുകളുടെ ഓപ്പറേഷനിലും അറ്റകുറ്റപണിയിൽ പരിശീലന സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ആറുമാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി പതിനെട്ടിനും 41 വയസിനും മധ്യേ. താൽപര്യമുള്ളവർ ജൂലൈ 25 ന് അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

    Read More »
Back to top button
error: