Life Style

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

 • തളര്‍ന്നിട്ടും തളരാതെ സ്വപ്ന

  യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഒരു കാലത്ത് മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ഏവര്‍ക്കും സുപരിചിതയായിരുന്നു സ്വര്‍ണ്ണ തോമസ്. ഏറെ നാളത്തെ അധ്വാനത്തിനും പരിശ്രമത്തിനുമൊടുവില്‍ തന്റെ ജീവിതം തിരിച്ചുപ്പിടിക്കാനൊരുങ്ങുകയാണ് സ്വര്‍ണ്ണ. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്. കൊച്ചിയിലെ താമസ സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കാല്‍തെന്നി താഴേയ്ക്ക് വീണ സ്വർണ്ണ തന്റെ സ്വപ്നങ്ങളെ കൂടെ കൊണ്ടുനടന്നു. നൃത്തവും സിനിമയുമായിരുന്നു സ്വര്‍ണ്ണ കണ്ട സ്വപ്നം. ടി വി റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സ്വര്‍ണ്ണ. ആദ്യ സിനിമാ റിലീസിന് മുമ്പ് തന്നെ സ്വര്‍ണ്ണയ്ക്ക് അഞ്ചോളം ചിത്രങ്ങളില്‍ കരാറായിരുന്നു. നിനച്ചിരിക്കാതെയാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍വഴുതി സ്വര്‍ണ്ണ താഴേയ്ക്ക് വീഴുന്നത്. അപകടത്തില്‍ സ്വര്‍ണ്ണയുടെ നട്ടെല്ല് തകര്‍ന്നു.  തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി സ്വര്‍ണ്ണ വിധിയെ സധൈര്യം നേരിട്ടു. പോരാട്ടവീര്യവും മനോധൈര്യവും തുണയായി. പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന സ്വര്‍ണ്ണ ഇന്ന് ദിവസേന…

  Read More »
 • വസ്ത്രധാരണം മെച്ചപ്പെടുത്തണമെന്ന ആഗ്രഹമുണ്ടോ?

  വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group സ്‌റ്റൈലിഷും സ്വന്തം ഐഡന്ററ്റി പ്രകടിപ്പിക്കുന്നതുമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലരിലും അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്തു ചെയ്യണമെന്നു കൃത്യമായി അറിയാത്തതാണ് ഇതിനു കാരണം. എന്തെല്ലാം ശ്രദ്ധിക്കണമെന്നും മാറ്റം വരുത്തണമെന്നും അറിയില്ല. ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ ശ്രദ്ധിക്കാന്‍ 7 കാര്യങ്ങള്‍. നിറം നോക്കുക ന്യൂട്രല്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാണ്. മിക്കവരും ചെയ്യുന്നതും ഇതാണ്. എന്നാല്‍ ഇതുകൊണ്ട് പ്രത്യേകിച്ച മാറ്റമൊന്നും വസ്ത്രധാരണത്തില്‍ തോന്നിപ്പിക്കാനാവില്ല. പതിവ് നിറങ്ങള്‍ ഉപേക്ഷിച്ച് പരീക്ഷണങ്ങള്‍ നടത്തൂ. അപ്‌ഡേറ്റ് ചെയ്യുക വര്‍ഷങ്ങളായി ഒരേ രീതിയില്‍ വസ്ത്രം ധരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡിലേക്ക് മാറൂ. മടിച്ചു നിന്നിട്ടു കാര്യമില്ല. ട്രെന്‍ഡുകള്‍ മാറി കൊണ്ടേ ഇരിക്കും. അതിനൊപ്പം സഞ്ചരിക്കൂ. എങ്കിലേ പുതുമ തോന്നിക്കൂ. വാഡ്രോബ് ഒരേ പോലുള്ള നിരവധി വസ്ത്രങ്ങള്‍ ഉള്ളതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ചെറിയതും എന്നാല്‍ വൈവിധ്യപൂര്‍ണവുമായി വാഡ്രോബ്…

  Read More »
 • യുക്രയിനിൽ ഒറ്റപ്പെട്ട മകളെ നാട്ടിലെത്തിക്കാം എന്ന വ്യാജേന തട്ടിപ്പ്

        മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു മധ്യപ്രദേശില്‍നിന്നുള്ള യുവതിയില്‍നിന്ന് തട്ടിപ്പ് സംഘം 37000 രൂപ തട്ടിയെടുത്തു. യുദ്ധം മുറുകി നിൽക്കുമ്പോഴും തട്ടിപ്പ് നടക്കുന്നത് ഇരട്ടി തലവേദനയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് (പി‌എം‌ഒ) നിയോഗിച്ച ‘പേഴ്‌സണല്‍ അസിസ്റ്റന്റ്’ എന്ന വ്യാജേന രംഗത്തെത്തിയയാളാണ് പണം തട്ടിയെടുത്തത്.   യുക്രയിനിൽ ഒറ്റപെട്ട മകളെ നാട്ടിലെത്തിക്കുക എന്ന വ്യാജേനയാണ് പരാതിക്കാരിയായ യുവതിയെ തട്ടിപ്പകാരൻ ബന്ധപ്പെട്ടത്. വിമാനത്തുകയായി 42000 രൂപ യുവതി കൈമാറി. എന്നാല്‍ പിന്നീട് പ്രതികരണം ഇല്ലാതായതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായതെന്ന് യുവതിക്ക് ബോധ്യമായത്.   ഇതിനിടെ 5000 രൂപ തട്ടിപ്പുകാരന്‍ തിരികെ നല്‍കി. ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശിയായ പ്രിന്‍സ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.   നേരത്തെ യുക്രെയ്നിലുള്ള മകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അഭ്യാര്‍ഥിക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തട്ടിപ്പ് സംഘം…

  Read More »
 • ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന്..

  വേനൽ കാലത്ത് ചുണ്ടുകൾ വരഞ്ഞു പൊട്ടുന്നുന്നതിന് ധാരാളം പ്രതിവിധികളുണ്ട്.  ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളേക്കാള്‍ നേര്‍ത്ത ചര്‍മ്മമാണ് ചുണ്ടിലേത്. വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ ചുണ്ടുകള്‍ക്ക് നനവ് നിലനിര്‍ത്താന്‍ കഴിയില്ല. അപ്പോൾ ചുണ്ട് ഉണങ്ങുകയും പൊട്ടുകയും ചെയ്യുന്നു.   സ്ഥിരമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വിണ്ടുകീറുന്നത് കുറയാന്‍ സഹായിക്കും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്‌റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.       അതേപ്പോലെ വരണ്ട ചര്‍മ്മം അകറ്റാന്‍ റോസ് വാട്ടര്‍ ഏറ്റവും മികച്ച ഒന്നാണ്. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ ഉത്തമം. ഇവ ദിവസവും രണ്ട് നേരം പുരട്ടാം. ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.   ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ആഴ്ചയിലൊരിക്കല്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. വിറ്റമിന്‍…

  Read More »
 • പ്രഭാതസവാരിയുടെ ആരോഗ്യ ഗുണങ്ങള്‍

  @ ഹൈപ്പര്‍ ടെന്‍ഷന്‍, സ്‌ട്രോക്ക്, ഹൃദ്യോഗം എന്നിവില്‍ നിന്നെല്ലാം രക്ഷ നേടാന്‍ പറ്റിയ വ്യായാമമാണ് നടത്തം @  അതിരാവിലെയുള്ള നടത്തമാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ഗുണങ്ങള്‍ ഏറെ നല്‍കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു @  ശരീരത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഏറ്റവും ഉചിതം രാവിലെയുള്ള നടത്തമാണ് @ അതിരാവിലെ ലഭിക്കുന്ന ഓക്‌സിജന്‍ വലിയ അളവില്‍ ഉര്‍ജം നല്‍കും, പ്രത്യേകിച്ച് സന്ധികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും

  Read More »
 • അകാലനരയും താരനും അകറ്റാന്‍ ആവണക്കെണ്ണ ഉത്തമം

  * ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും. * ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ ഒരു ടൗവല്‍ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. * ഒരു ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ, രണ്ട് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, രണ്ട് തുള്ളി ടീ ട്രീ ഓയില്‍ എന്നിവ മിശ്രിതമാക്കി ശിരോചര്‍മ്മത്തിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. * ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയില്‍ തേയ്ക്കുന്നത് താരന്‍ അകറ്റാനും അകാല…

  Read More »
 • അത്താഴത്തിനുമുണ്ട് ചില കണക്കുകൾ;അറിഞ്ഞു കഴിച്ചാൽ ആരോഗ്യത്തിന് നല്ലത്

  അസ്തമയത്തിന് മുൻപ് അത്താഴം കഴിക്കണമെന്നാണ് പറയപ്പെടുന്നതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അത് സാധ്യമാവണമെന്നില്ല.രാവിലെ ഭക്ഷണം എപ്പോൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത്താഴം കഴിക്കേണ്ട സമയം കണക്കാക്കേണ്ടത്.രാവിലെ 8 മണിക്ക് മുൻപ് പ്രാതൽ കഴിക്കുന്ന ഒരാൾ രാത്രി എട്ട് മണിക്കുള്ളിൽ തന്നെ അത്താഴം കഴിക്കുന്നതാണ് നല്ലത്.എങ്കിലും കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. അത്താഴം അത്തിപ്പഴത്തോളം എന്നാണ് പഴമൊഴി. വളരെ കുറച്ച് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാത്രിയിൽ ശരീരം വിശ്രമിക്കുന്നതിനാൽ ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുള്ള ഊർജമേ ആവശ്യമുള്ളൂ മൊത്തം കലോറിയുടെ 15-20 ശതമാനം മാത്രം കിട്ടുന്ന രീതിയിലുള്ള ഭക്ഷണമാണ് നല്ലത്.     വയറുനിറയെ അത്താഴം കഴിക്കുന്ന ശീലമുള്ളവരാണ് പൊതുവെ മലയാളികള്‍. എന്നാല്‍,അത്താഴത്തിന് അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും.അത്താഴം എപ്പോഴും ലഘുവായിരിക്കണം.അത്താഴം കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്.രാത്രി ഏഴിനു മുന്‍പ് അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി.രാത്രി വൈകി അത്താഴം കഴിക്കുന്നത് തടി കൂട്ടുകയും വയറുചാടാന്‍…

  Read More »
Back to top button
error: