NEWS

  • പപ്പടം അധികം കഴിച്ചാൽ കഴിക്കുന്നവർ ‘പട’മാകും; ഇത് വായിക്കാതെ പോകരുത് !

    എണ്ണ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം.എന്നാൽ മലയാളികള്‍ക്ക് ചോറായാലും ബിരിയാണിയായാലും ഇനി ചെറുപയർ പുഴുങ്ങിയതായാലും കൂടെ പപ്പടം ഇല്ലാതെ ഇറങ്ങുകയില്ല. അവയില്‍ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകള്‍ അടങ്ങിയിട്ടുണ്ടെന്നതും നമ്മളില്‍ പലർക്കും അറിയില്ല.മാത്രമല്ല, വിവിധ തരം മാവുകള്‍ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളുമുൾപ്പടെയുള്ള അഡിറ്റീവുകള്‍ ചേർത്തുമാണ് പപ്പടം നിർമ്മിക്കുന്നത്. സോഡിയം ബെൻസോയേറ്റ് ചില്ലറക്കാരനല്ല ,ശരീരത്തില്‍ നിരവധി ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണത്.മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. എണ്ണയില്‍ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതില്‍ സംശയമില്ല. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങള്‍ക്കും കാരണമാകുന്നു.വറുത്ത പപ്പടത്തില്‍ അക്രിലമൈഡ് അടങ്ങിയിരിക്കുന്നു. ഇത് അർബുദത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉഴുന്നിനു പകരം പലരും ഇതില്‍ ഉപയോഗിക്കുന്നത് മൈദയാണ്. മൈദയെങ്കില്‍ പപ്പടം കൂടുതല്‍ കാലം ഈർപ്പമില്ലാതെ,…

    Read More »
  • കവര്‍ച്ചക്കേസിലെ പ്രതിയെ കണ്ടെത്തിയത് 16 വര്‍ഷത്തിന് ശേഷം, മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ

       കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്ന കേസില്‍ പ്രതിയെ 16 വര്‍ഷത്തിന് ശേഷം കണ്ടെത്തുന്നത് മറ്റൊരു കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ. വയനാട് പനമരം കൂളിവയല്‍ ചെറുവട്ടൂര്‍ കടശ്ശേരി വളപ്പില്‍ റഷീദി(38)നെയാണ് പിടികൂടിയത്. മറ്റൊരു കേസില്‍ മാനന്തവാടി ജയിലില്‍ കഴിയുന്ന റഷീദിനെ കാസര്‍കോട് എസ്.ഐ പി.പി അഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തളങ്കര ഖാസിലേനിലെ പി.എ താജുദ്ദീന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. 2006 ഒക്‌ടോബര്‍ 18ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. അന്ന് വിരലടയാളം ശേഖരിച്ചിരുന്നു എങ്കിലും പ്രതിയെ കണ്ടെത്താനായില്ല. അതിനിടെയാണ് മറ്റൊരു കേസില്‍ പനമരം പൊലീസ് പിടികൂടിയ റഷീദാണ് തളങ്കരയിലെയും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമായത്.

    Read More »
  • പത്തനംതിട്ടയിൽ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം ; ആറൻമുള പൊലീസിനെതിരെ നാട്ടുകാർ

    പത്തനംതിട്ട: കിടങ്ങന്നൂർ വല്ലനയില്‍ കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടമ്മ അയല്‍ക്കാരന്റെ കടയില്‍ തീകൊളുത്തി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ ആറന്മുള പൊലീസിന് വീഴ്ച പറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. കടം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്ന് ചൂണ്ടികാട്ടി മരിച്ച രജനി ത്യാഗരാജൻ (54)  നേരത്തെ പൊലീസില്‍ പരാതിപെട്ടിട്ടും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു. അയല്‍വാസിയായ കുഞ്ഞുമോളുടെ കടയിലാണ് കഴിഞ്ഞ ദിവസം രജനി മണ്ണെണ്ണയൊഴിച്ച്‌ സ്വയം തീ കൊളുത്തിയത്. ഇവരുടെ മരുമകന്‍ സജീവ് വാങ്ങിയ 30 പവനും മൂന്ന് ലക്ഷം രൂപയും തിരികെ നല്‍കാതിരുന്നതിലാണ് ആത്മഹത്യ. എട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ശേഷം മകനും രജനിയും ഒറ്റയ്ക്കാണ് വീട്ടില്‍ താമസം. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന് ഫീസടയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പണം തിരികെ കിട്ടാത്തതില്‍ ഡിജിപിക്കടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ ആറന്മുള പൊലീസ് പേരിന് പ്രദേശത്ത് വന്ന് അന്വേഷണം നടത്തി മടങ്ങിയെന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും…

    Read More »
  • അനിലും പത്മജയും വന്നു; ചാണ്ടി ഉമ്മനുംകൂടി വന്നാല്‍ പട്ടികയ്ക്ക് പൂര്‍ണതവരും: സി.കെ. പത്മനാഭൻ

    കണ്ണൂർ: ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുംകൂടി ബി.ജെ.പി.യിലേക്കു വന്നാല്‍ നിലവിലെ പട്ടികയ്ക്ക് പൂർണത വരുമെന്ന് ബി.ജെ.പി.ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ. ”എ.കെ. ആന്റണിയുടെ മകൻ വന്നു. ലീഡർ കെ. കരുണാകരന്റെ മകള്‍ വന്നു. ഇനി ഉമ്മൻചാണ്ടിയുടെ മകൻകൂടി എത്തണം. അതു സംഭവിക്കാനുള്ള സാധ്യതയേറെയാണ്.പരിവർത്തനം വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയരംഗമാണ് മുന്നിലുള്ളത്” -കണ്ണൂരില്‍ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഡറുമായി വളരെ നല്ല സൗഹൃദമുണ്ടായിരുന്ന ആളാണ് ഞാൻ. അദ്ദേഹം പാർട്ടിയില്‍ നേരിട്ട ചതികള്‍, വഞ്ചന എന്നിവയെക്കുറിച്ചൊക്കെ തന്നോടുപറഞ്ഞിട്ടുണ്ടെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.കാലത്തിന്റെ കാവ്യനീതിയാണ് അദ്ദേഹത്തിന്റെ മകൾ ബിജെപിയിലെത്തിയത്.പത്മജയോട് താൻ ഒരുതരത്തിലുള്ള നീരസവും പ്രകടിപ്പിച്ചിട്ടില്ല. അത് തെറ്റായി ചിത്രീകരിക്കപ്പെട്ടതാണ്- സി കെ പത്മനാഭൻ കൂട്ടിച്ചേർത്തു.

    Read More »
  • അഞ്ചു ദിവസം മതി,അടിപൊളി പൈനാപ്പിൾ വൈൻ ഉണ്ടാക്കാം

    അടിപൊളി പൈനാപ്പിൾ വൈൻ ഉണ്ടാക്കാൻ അഞ്ചു ദിവസം മതി.ഇതാ റെസിപി. ചേരുവകൾ പൈനാപ്പിൾ  – 1 കിലോഗ്രാം പഞ്ചസാര – 800 ഗ്രാം വെള്ളം –  രണ്ട്‌ ലിറ്റർ കറുവാ പട്ട – 1 കഷ്ണം ഗ്രാമ്പു –  4 എണ്ണം ഏലക്കായ  –  2എണ്ണം യീസ്റ്റ്  – 1 ടീസ്പൂൺ ഗോതമ്പ്- 3 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു വലിയ പാത്രത്തിലേക്കു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത പൈനാപ്പിൾ, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്കായ, വെള്ളം എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. ശേഷം അഞ്ചു മിനിറ്റു കൂടി ചെറിയ തീയിൽ പൈനാപ്പിൾ വേവിക്കണം. ശേഷം വൈൻ മിക്സ് തണുക്കാൻ വയ്ക്കാം . ഇനി വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. ശേഷം യീസ്റ്റും ഗോതമ്പും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വെള്ള തുണി (ലൈറ്റ് കളർ )…

    Read More »
  • മോദിയുടെ റോഡ് ഷോ; ഡോ. സലാം പുറത്ത്, വാഹനത്തില്‍ കയറ്റിയില്ല

    പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എം. അബ്ദുല്‍ സലാമിനെ ഒഴിവാക്കി. റോഡ് ഷോയില്‍ മോദിയുടെ വാഹനത്തില്‍ സലാമിനെ കയറ്റിയില്ല. റോഡ് ഷോയില്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വാഹനത്തില്‍ സ്ഥലമില്ലാത്തതിനാലാണ് കയറ്റാതിരുന്നതെന്ന് അബ്ദുല്‍ സലാം പ്രതികരിച്ചു. പങ്കെടുക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. സമയമായപ്പോള്‍ വാഹനം നിറഞ്ഞുപോയി. പ്രധാന മന്ത്രിയെ നേരിട്ട് കണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും സലാം പറഞ്ഞു. പാലക്കാട് അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റ്ഓഫീസ് വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. മോദിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികളുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് അഞ്ചുവിളക്കു മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി…

    Read More »
  • വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

    ഗാസിയാബാദ്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ സുനില്‍ (42) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, അതിക്രമിച്ച്‌ കടക്കല്‍ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ മാതാവുമാണ് വനിതാ ഡോക്ടർ. സുനിലും വിവാഹിതനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇയാളുടെ ഭാര്യ. സുനിലും വനിതാ ഡോക്ടറും തമ്മില്‍ ഇതിനിടെ പ്രണയത്തിലാകുകയും പിന്നീട് നിരവധി തവണ ഡോക്ടറുടെ വീട്ടിലും ക്ലിനിക്കിലും വച്ച്‌ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കി സാമ്ബത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്ബത്തിക ചൂഷണം തുടർന്നുവെന്നും  ഇക്കഴിഞ്ഞ ശനിയാഴ്ച ഡോക്ടറുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കയറിയ സുനില്‍…

    Read More »
  • ”തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ”

    ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്. നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍…

    Read More »
  • യുവതി ജീവനൊടുക്കി, പ്രകോപിതരായ ബന്ധുക്കള്‍ വീടിന് തീയിട്ടു; അമ്മായിയപ്പനും അമ്മായിയമ്മയും വെന്തുമരിച്ചു

    ലഖ്നൗ: യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രകോപിതരായ ബന്ധുക്കള്‍ ഭര്‍തൃവീടിന് തീയിട്ടു. തീപ്പിടിത്തത്തില്‍ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. പ്രയാഗ് രാജ് സ്വദേശിനിയായ അന്‍ഷികയെയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മരണവിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കള്‍ ഇതിനുപിന്നാലെ ഭര്‍ത്താവിന്റെ വീടിന് തീയിടുകയായിരുന്നു. വീട്ടില്‍ തീപടര്‍ന്ന് പിടിച്ചതോടെ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തീയണച്ചതിന് ശേഷം വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് അന്‍ഷികയുടെ ഭര്‍തൃമാതാപിതാക്കളായ രാജേന്ദ്ര കേസര്‍വാണി, ശോഭ ദേവി എന്നിവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അന്‍ഷികയുടെ വിവാഹം കഴിഞ്ഞത്. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം നേരിടേണ്ടിവന്നെന്നാണ് പരാതി. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചതെന്ന് പ്രയാഗ് രാജ് പോലീസ് പറഞ്ഞു. പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ…

    Read More »
  • വൈവയ്ക്കിടെ കൈവച്ചു, സഹകരിച്ചില്ലെങ്കില്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞു; അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

    ന്യൂഡല്‍ഹി: വൈവ നടക്കുന്നതിനിടെ അദ്ധ്യാപകന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. പ്രാക്ടിക്കല്‍ വൈവ നടക്കുന്നതിനിടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന പ്രൊഫസര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു. സാധാരണ അദ്ധ്യാപകര്‍ എതിര്‍വശത്തിരുന്നാണ് വിദ്യാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ തൊട്ടടുത്തിരുന്നു ചോദ്യം ചോദിച്ച അദ്ധ്യാപകന്‍, ചില രോഗങ്ങളെക്കുറിച്ച് ചോദിച്ച ശേഷം ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സഹകരിച്ചില്ലെങ്കില്‍ എഴുത്ത് പരീക്ഷയിലെ മാര്‍ക്കില്‍ അത് പ്രതിഫലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ഇയാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.    

    Read More »
Back to top button
error: