World

    • തലച്ചോര്‍ ക്ഷതത്തെക്കുറിച്ച്  ഗവേഷണം: കാസര്‍കോട് മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞന്  അമേരിക്കന്‍ ഗവണ്‍മെന്റിന്റെ 22 കോടി രൂപയുടെ ഗ്രാന്റ്

          കാസര്‍കോട്: മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ 2.7 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗവേഷണ ഗ്രാന്റ് ലഭിച്ചു. ആര്‍ 21, ആര്‍ 01 വിഭാഗത്തിലുള്ള രണ്ടു പുതിയ ഗവേഷണ പദ്ധതിയായ തലച്ചോര്‍ ക്ഷതത്തിനുള്ള പെപ്‌റ്റൈഡ് തെറാപ്പിക്കാണ് ധനസഹായം ലഭിച്ചത്. ന്യൂജേര്‍സിയിലെ ഹാക്കന്‍സാക്ക് മരിഡിയന് ഹെല്‍ത്ത് ജെ ഫ് കെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. 4 വര്‍ഷത്തെ കഠിന പ്രയത്‌നത്തിനാണ് ഇങ്ങനെയൊരു അംഗീകരം ലഭിച്ചതെന്നും ഇത് തലച്ചോര്‍ ക്ഷത മേഖലയില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും ഡോ. മുനീര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററിലും ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി.എസ്.സി സുവോളജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോടെക്‌നോളജി, എം.എസ്.സി മോളിക്യൂലര്‍…

      Read More »
    • റിലീസിന് പിന്നാലെ ‘ആടുജീവിത’ത്തിന്റെ വ്യാജന്‍ പുറത്ത്, പരാതി നൽകി ബ്ലെസി

         ബ്ലെസി- പൃഥിരാജ് ചിത്രം  ‘ആടുജീവിതം’ ഇന്നലെയാണ് തിയേറ്ററില്‍ എത്തിയത്. ഇതിനോടകം ക്ലാസിക്ക് സിനിമ എന്ന ഖ്യാതി നേടിയ ‘ആടുജീവിതം’ ബോക്സ് ഓഫീസിലും വൻ ഹിറ്റാണ്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുന്നു. കാനഡയിലാണ് ‘ആടുജീവിത’ത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത് ഐപിടിവി എന്ന പേരിലുള്ള ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. ‘പാരി മാച്ച്’ എന്ന ലോ​ഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണത്രേ ഇത്. സിനിമകൾ കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ അതിൻ്റെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത് 16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്.  സിനിമയുടെ ആഗോള കലക്‌ഷൻ 16 കോടിയിലെത്തി എന്നാണ് റിപ്പോർട്ടുകൾ. ‌വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാൻ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും…

      Read More »
    • ദക്ഷിണാഫ്രിക്കയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 45 മരണം, രക്ഷപ്പെട്ടത് എട്ട് വയസ്സുകാരി മാത്രം

      ജോഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിംപോപോയില്‍ ബസ് മറിഞ്ഞ് 45 പേര്‍ മരിച്ചു. ബോട്സ്വാനയിലെ ഗബുറോണില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെ മൊറിയയിലേക്ക് തീര്‍ഥാടകരുമായി പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് മറിഞ്ഞത്. 46 യാത്രക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന എട്ട് വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലത്തിന് മുകളില്‍ വച്ച് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. കൈവരിയിലിടിച്ച് താഴ്ചയിലേക്ക് വീണ ബസ്സില്‍ നിന്നും തീ പടര്‍ന്നു. മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

      Read More »
    • ഇന്ന് ദു:ഖവെള്ളി: മനുഷ്യ സ്നേഹത്തിനും ലോകനന്മക്കും  വേണ്ടി ദൈവപുത്രന്‍ കുരിശിലേറിയ ദിനം, അറിയാം ഈ ദിനത്തിന്റെ പ്രധാന്യം

          യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ അനുസ്മരിക്കുന്ന ദിവസമാണ് ദുഃഖ വെള്ളി. രാജ്യദ്രോഹവും മതനിന്ദയും ആരോപിച്ചാണ് റോമന്‍ അധികാരികള്‍ ദൈവപുത്രനെ കുരിശിലേറ്റിയത്. കുരിശില്‍ കിടന്ന് യാതന അനുഭവിച്ചാണ് യേശു ജീവത്യാഗം ചെയ്തത്. ഈ ദിനത്തെയാണ് ദു:ഖവെള്ളി എന്ന് അറിയപ്പെടുന്നത്. ഈസ്റ്ററിന് മുന്‍പുള്ള വെള്ളിയാഴ്ചയാണ് ദു:ഖവെള്ളി. മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ലോകനന്മയ്ക്കായാണ് ദൈവപുത്രന്‍ ജീവത്യാഗം ചെയ്തത് എന്നാണ് വിശ്വാസം. ഈ കുരിശ് മരണത്തിന് ശേഷം ഈസ്റ്റര്‍ ദിനത്തില്‍ യേശുദേവന്‍ പ്രത്യാശയുടെ പുതുകിരണമായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. സ്വന്തം പാപങ്ങളുടെ നിഴലില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ യേശുവിന്റെ ത്യാഗം ചെയ്ത ഈ ദിനം വിശ്വാസികള്‍ അതീവ ദു:ഖത്തോടെ ആചരിക്കുന്നു.  വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം ദു:ഖവെള്ളി ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു എന്നും തന്റെ ജീവന്‍ വരെ ലോകത്തിന്റെ നന്മക്കായി നല്‍കി എന്നുമാണ് വിശ്വാസം. മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്…

      Read More »
    • ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി

      ടെൽഅവീവ്: ഹമാസിൻ്റെ തടവില്‍ ക്രൂര ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഇസ്രായേല്‍ യുവതി.ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത് അഭിഭാഷകയായ അമിത് സൂസാന എന്ന യുവതിയാണ്. നിലവില്‍ ഹമാസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും അതിന്റെ ആഘാതം വിട്ടുമാറിയിട്ടില്ലെന്നും അഭിഭാഷക വ്യക്തമാക്കി.താൻ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് 40 കാരിയായ സൂസാന മാധ്യമങ്ങളോട് പറഞ്ഞു.ഏകദേശം 55 ദിവസത്തിനുശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറിലധികം ബന്ദികളോടൊപ്പമാണ് ഇവർ പുറത്തുവന്നത്. നേരത്തെ സൂസാനയെ ഹമാസ് തട്ടിക്കൊണ്ടുപോകുന്നന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ബന്ദികളാക്കിയവരില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഹമാസ് തോക്കുധാരികള്‍ മർദിക്കുന്നതും ഈ വീഡിയോയില്‍ കാണാം. അതേസമയം ഇസ്രായേല്‍ വനിതയുടെ ഈ വെളിപ്പെടുത്തല്‍ ഹമാസ് അംഗീകരിച്ചിട്ടില്ല. ബന്ദികളാക്കിയവരില്‍ ചിലർ ലൈംഗികാതിക്രമത്തിന് ഇരയായതായെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിനെയും ഈ മാസമാദ്യം ഹമാസ് എതിർത്തിരുന്നു. ഇസ്രായേലിന്റെ 130 ഓളം ബന്ദികള്‍ ഇപ്പോഴും ഹമാസിൻ്റെ കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

      Read More »
    • പാക്ക് വ്യോമതാവളത്തിനു നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലോച് ലിബറേഷന്‍ ആര്‍മി

      ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎന്‍എസ് സിദ്ദിഖിനു നേരെ ആക്രമണം. വെടിവയ്പ്പും നിരവധി സ്‌ഫോടനങ്ങളും ടര്‍ബറ്റ് പ്രദേശത്ത് ഈ വ്യോമതാവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി പാക്ക് മാധ്യമങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു. പാക്കിസ്ഥാനില്‍ ചൈന നിക്ഷേപിക്കുന്നതിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. ബ്രിഗേഡ് പ്രവര്‍ത്തകര്‍ വ്യോമതാവളത്തിന് ഉള്ളില്‍ പ്രവേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമതാവളത്തിന് സമീപം ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. മജീദ് ബ്രിഗേഡ് ടര്‍ബറ്റിലെ വ്യോമതാവളത്തിനു നേരെ ഈയാഴ്ച നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് 20ന് സമാന സംഭവം അരങ്ങേറിയിരുന്നു. ഇതില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികരും എട്ട് ബലോച്ച് പോരാളികളും കൊല്ലപ്പെട്ടു. ജനുവരി 29ന് ഗ്വാദാറിലെ മിലിറ്ററി ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേരെയും മജീദ് ബ്രിഗേഡ് ആക്രമണം അഴിച്ചുവിട്ടിരുന്നു.

      Read More »
    • ‘നരകം’ നേരില്‍ക്കണ്ട് ഐ.എസ്. ഭീകരര്‍!!! ചെവി മുറിച്ചെടുത്ത് സ്വയം തിന്നാന്‍ കൊടുക്കും, ലൈംഗീകപീഡനത്തിന് പ്രത്യേക ജയില്‍ സ്‌ക്വാഡ്; ജീവനോടെ പുറംലോകം കണ്ടാലും ‘ചത്തതിനൊക്കും’

      ലണ്ടന്‍: റഷ്യയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ ഭീകരന്‍ എന്ന് സംശയിക്കപ്പെടുന്ന സെയ്യ്ദ്ക്രമി മുറോദാലി രാജാബാലിസോഡയുടെ വീഡിയോ ക്ല്പീംഗ് പുറത്തു വന്നു. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അയാളെ അത് തിന്നാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോ. തിന്നാന്‍ തയ്യാറായില്ലെങ്കില്‍ വായ കുത്തി തുറന്ന് അതിലേക്ക് ചെവിയുടെ കഷണം കുത്തി കയറ്റുമെന്ന് ഗാര്‍ഡ് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഡെയ്‌ലി മെയില്‍ ആണ് ഈ ഭീകര ദൃശ്യം പുറത്തു വിട്ടിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഇയാള്‍ ചോര വാര്‍ന്നൊലിക്കുന്ന ശിരസ്സുമായി നിലത്ത് കിടക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ ഷംസിദ്ദീന്‍ ഫൈദുനി എന്ന ഭീകരന്‍ വായില്‍ പതയൊലിപ്പിച്ച് നഗ്നനായി നിലത്ത് കിടക്കുന്നതും കാണാം. ഇയാളുടെ ജനനേന്ദ്രിയത്തില്‍ ഒരു മിലിറ്ററി റേഡിയോ ഘടിപ്പിച്ച് ഇയാള്‍ക്ക് വൈദ്യൂതാഘാതം ഏല്‍പ്പിച്ചതാണ് ഇയാള്‍ പതയും നുരയും ഒലിപ്പിച്ച് താഴേ വീഴാന്‍ ഇടയാക്കിയത്. റഷ്യന്‍ സൈന്യത്തിന്റെ ഏറെ പ്രിയംകരമായ ഒരു ശിക്ഷാ വിധിയാണ് ഈ വൈദ്യൂതാഘാതമേല്‍പ്പിക്കല്‍ എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന്…

      Read More »
    • ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാന്‍ പാക്കിസ്ഥാന്‍; നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റം

      ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ സൂചനകള്‍ നല്‍കി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. ബ്രസല്‍സില്‍ നടന്ന ആണവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാര്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാക്കിസ്ഥാന്‍ വ്യാപാര സമൂഹത്തിനിടയിലും മുറവിളി ഉയരുന്നുണ്ട്. 2019 ഓ?ഗസ്റ്റ് മുതല്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നലെ പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് കാര്യമായി ബാധിച്ചു. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങള്‍ തിരിച്ചടയ്ക്കാനും പാക്കിസ്ഥാന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാക്കിസ്ഥാന്‍ നടത്തുന്നത്. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പിനു പിന്നലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി…

      Read More »
    • മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടി

      തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികള്‍.

      Read More »
    • റഷ്യയിലെ കൂട്ടക്കൊല: വീഡിയോയുമായി ഐഎസ്, യുക്രെയ്‌ന് പങ്കില്ലെന്ന് യുഎസ്

      മോസ്‌കോ: ക്രസ്നയാര്‍സ്‌കിലെ ക്രോകസ് സിറ്റി ഹാളില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പു നടത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന. ഐഎസ് അഫ്ഗാന്‍ ഘടകം റഷ്യന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, യുക്രെയ്‌ന് സംഭവവുമായി ബന്ധമില്ലെന്ന് യുഎസ് പറഞ്ഞു. മോസ്‌കോയ്ക്ക് അടുത്തുള്ള ക്രസ്നയാര്‍സ്‌കിലെ വെടിവയ്പിനു ശേഷം അക്രമികള്‍ യുക്രെയ്‌നിലേക്ക് കടക്കാന്‍ ശ്രമിച്ചെന്ന റഷ്യയുടെ വാദത്തെ തുടര്‍ന്നാണ് യുഎസ് രംഗത്തെത്തിയത്. നാല് അക്രമികളെയും പിടികൂടിയത് യുക്രെയ്‌നിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനാണു പറഞ്ഞത്. അക്രമികള്‍ക്കായി യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സഹായം ഒരുക്കിയിരുന്നെന്നും ആരോപിച്ചിരുന്നു. കുറ്റം യുക്രെയ്‌ന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണു പുട്ടിന്‍ നടത്തുന്നതെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇതിനിടെ, റഷ്യന്‍ ഉദ്യോഗസ്ഥര്‍ അക്രമികളെ അറസ്റ്റു ചെയ്യുന്നതിന്റെ വീഡിയോകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഭീകരാക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖാചരണം റഷ്യയില്‍ ഉടനീളം നടന്നു. റഷ്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ പതാക താഴ്ത്തി.

      Read More »
    Back to top button
    error: