NEWS

  • കൊല്ലത്ത് വീടിനുള്ളില്‍ പിതാവും മക്കളും തൂങ്ങിമരിച്ച നിലയില്‍

    കൊല്ലം: പട്ടത്താനം ജവഹര്‍ നഗറില്‍ അച്ഛനെയും മക്കളെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണന്‍ (9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. ഇന്നു രാവിലെയാണ് സംഭവം. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയര്‍കേസിനോടുചേര്‍ന്ന ഭാഗത്തും ജോസിനെ വീട്ടിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പൊലീസെത്തി വിവരം ശേഖരിച്ചു വരികയാണ്. കുടുംബപ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോക്ടറായ ജോസിന്റെ ഭാര്യ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.  

    Read More »
  • കടമെടുക്കാൻ കേരളത്തിന് വിലക്ക്; കടത്തിൽ മുങ്ങി കേന്ദ്രവും!

    ന്യൂഡൽഹി: രാജ്യത്തിന്റെ മൊത്തം കടം  205 ലക്ഷം കോടിയായി (2.47 ലക്ഷം കോടി ഡോളര്‍) ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ മുന്തിയ പങ്കും കൈയാളുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഏകദേശം 161.1 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ കടം. അതായത് മൊത്തം കടത്തിന്റെ 46.03 ശതമാനം. കഴിഞ്ഞ മാര്‍ച്ച്‌ പാദത്തില്‍ 150.4 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ കട ബാധ്യത. അതേസമയം സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കട ബാധ്യത 50.18 കോടി രൂപയാണ്. അതായത് രാജ്യത്തിന്റെ മൊത്തം കട ബാധ്യതയുടെ 24.4 ശതമാനത്തോളം.കടബാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം മിസോറാം ആണ്. ബാധ്യത ജിഎസ്ഡിപിയുടെ 55.7 ശതമാനം.  ജിഎസ്ഡിപിയുടെ പകുതിയിലധികം കടമുള്ള ഏക സംസ്ഥാനവും മിസോറാമാണ്.പഞ്ചാബ്-48.4%, നാഗാലാന്‍ഡ്- 43.5%, മേഘാലയ- 41.7 %, അരുണാചല്‍ പ്രദേശ്- 41.4% എന്നീ സംസ്ഥാനങ്ങളാണ് മിസോറാമിന് പിന്നാലെ ആദ്യ അഞ്ചിലുള്ളത്. അതേസമയം കേരളത്തിന്റെ പൊതുകടം ആഭ്യന്തര ഉള്‍പ്പാദനത്തിന്റെ (ജിഎസ്ഡിപി) 39.1 ശതമാനം ആണ്. ശതമാനക്കണക്കില്‍, ബാധ്യതയില്‍ ഏഴാമതാണ്…

    Read More »
  • കെഎസ്ആർടിസി ബസ് പുനരാരംഭിക്കണം; മന്ത്രി ഗണേഷ്കുമാറിന് നിവേദനവുമായി നാട്ടുകാർ 

    റാന്നി: കോവിഡ്  ലോക്ഡൗണോടെ നിര്‍ത്തലാക്കിയ നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള തിരുവല്ല ഡിപ്പോയുടെ കെ.എസ്‌.ആര്‍.ടി.സി ബസ്‌  പുനരാരംഭിക്കണമെന്ന് ആവശ്യം. തിരുവല്ലയിൽ നിന്നും വെണ്ണിക്കുളം, വാളക്കുഴി, തീയാടിക്കൽ, വൃന്ദാവനം കണ്ടൻപേരൂർ,നെല്ലിക്കമൺ വഴി റാന്നിയിലേക്കുണ്ടായിരുന്ന ബസ്‌ സര്‍വീസ് നിലച്ചിട്ട്‌ നാലു വര്‍ഷമാകുന്നു. 2020 മാര്‍ച്ചില്‍ ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ്‌ സര്‍വീസ് നിര്‍ത്തലാക്കിയത്‌. കോവിഡ്‌ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ ജനജീവിതം സാധരണ നിലയിലായി മറ്റു റൂട്ടുകൾ വഴി  ബസുകള്‍ ആരംഭിച്ചിട്ടും നെല്ലിക്കമൺ വഴി റാന്നിയിലേക്കുള്ള ഈ സർവീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലം യാത്രക്കാര്‍ക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌ ഉണ്ടാകുന്നത്‌. ഞായറാഴ്‌ച ഉള്‍പ്പെടെയുള്ള അവധി ദിനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ വലിയ ക്ലേശം സഹിക്കേണ്ടി വരുന്നുണ്ട്‌. തിരുവല്ല ഡിപ്പോയുടെ ഏറ്റവും ലാഭകരമായ സര്‍വീസുകളില്‍ ഒന്നായിരുന്ന ഇത്.ബസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

    Read More »
  • പുനലൂര്‍ – കൊല്ലം റൂട്ടില്‍ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

    കൊല്ലം: പുനലൂര്‍ – കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ തീരുമാനം.ഇതിനു മുന്നോടിയായുള്ള പരീക്ഷണ ഓട്ടം വിജയകരമായതിനെ തുടർന്നാണ് നടപടി. ഒറ്റയ്ക്കലിനും ഇടമണിനും മധ്യേ ആയിരുന്നു ട്രയല്‍ റണ്‍. ഇരു ദിശകളിലുമായി അഞ്ച് തവണയാണ് സര്‍വീസ് നടത്തിയത്. മുമ്ബിലും പിറകിലും എൻജിനുകളും 22 എല്‍എച്ച്‌ബി കൊച്ചുകളും ഉള്‍പ്പെടുന്നതായിരുന്നു പരീക്ഷണ വണ്ടി. ഓരോ കോച്ചുകളിലും അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിനും തൂക്കത്തിനും സമാനമായി മണല്‍ ചാക്കുകള്‍ നിറച്ച്‌ ഭാരം ക്രമീകരിച്ചാണ് വണ്ടി പരീക്ഷണാര്‍ഥം ഓടിയത്. കോച്ചുകളുടെ എണ്ണം 24 ആക്കി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് ട്രയല്‍ റണ്‍ നടത്തിയത്. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായുള്ള ഈ പാതയില്‍ ( ഗാട്ട് സെക്ഷൻ) 14 കോച്ചുകള്‍ ഉള്ള വണ്ടികള്‍ക്ക് മാത്രം സര്‍വീസ് നടത്താനാണ് സാങ്കേതിക വിഭാഗത്തിന്‍റെ അനുമതിയുള്ളത്. ട്രയൽ റൺ വിജയമായതോടെ റൂട്ടിൽ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇതോടെ ചെങ്കോട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന വണ്ടികള്‍ കൊല്ലം വരെ നീട്ടാനും കഴിയും.

    Read More »
  • വരൾച്ച പിടിമുറുക്കുന്നു ;ഓരോ വേനൽക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നത്

    സമൃദ്ധമായ അനേകം നദികളും പുഴകളും മറ്റു ജലാശയങ്ങൾ കൊണ്ടുമൊക്കെ സമ്പന്നമാണ്  കേരളത്തിന്റെ ഭൂപ്രകൃതി.നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം! അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറേക്കും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല.അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ  കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം പോകുന്നു. കേരളത്തിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിൽ താഴുന്നതായാണ് കേന്ദ്ര ഭൂജലബോർഡിന്റെ മുന്നറിയിപ്പ്..ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിൽ മൂന്നാമതായാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനമെന്ന് ഈ അടുത്ത കാലത്തായി നടത്തിയ കേന്ദ്ര സർവേയിലും വ്യക്തമാക്കുന്നുമുണ്ട്.ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കർശനമാക്കി എടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ്  മുന്നറിയിപ്പ്!    ജലസംരക്ഷണ പ്രവർത്തനങ്ങൾ​ ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന മുന്നറിയിപ്പിന് കുറഞ്ഞത് കാൽ നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടാവും.വരൾച്ചാ സമയത്ത് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചും കുത്തക കമ്പനികളുടെ കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയും നാം അതിനെ ഇത്രയും കാലമായി പ്രതിരോധിച്ചുകൊണ്ടുമിരിക്കുന്നു!  …

    Read More »
  • കൈവെട്ട് കേസിലെ പ്രതി സവാദ് കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞത് മൂന്നിടങ്ങളിൽ, മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം കഴിച്ചത് അനാഥൻ എന്ന് പറഞ്ഞ് ; ഭാര്യ പോലും തിരിച്ചറിഞ്ഞില്ല

         കാസർകോട്: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര നൂലേരി മുടശ്ശേരി സവാദ്  (38) കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് മൂന്നിടങ്ങളില്‍. വളപട്ടണം മന്നയില്‍ 5 വര്‍ഷവും ഇരിട്ടി വിളക്കോട്ട് 2 വര്‍ഷവും മട്ടന്നൂര്‍ ബേരത്ത് 9 മാസവുമാണ് ഒളിവുജീവിതം നയിച്ചത്. മഞ്ചേശ്വരത്തെ പാവപ്പെട്ട വീട്ടിൽ നിന്നും ഇയാൾ വിവാഹം കഴിച്ചത് അനാഥൻ എന്ന് പറഞ്ഞാണ്. ഓട്ടോഡ്രൈവറായ പെൺകുട്ടിയുടെ പിതാവിനെ ദക്ഷിണ കന്നഡയിലെ ആരാധനാലയത്തിൽ വച്ചു പരിചയപ്പെട്ടതാണ് വിവാഹത്തിലേക്ക് എത്തിച്ചത്. മഞ്ചേശ്വരം സ്വദേശിക്ക് വിവാഹപ്രായം എത്തിയ മൂന്നിലധികം പെൺമക്കൾ ഉണ്ടത്രേ. അനാഥനെന്ന് പറഞ്ഞതോടെ മനസലിഞ്ഞ ഇദ്ദേഹം മൂത്ത മകളെ വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു. 2016 ലാണ്   നിക്കാഹ് നടന്നത് വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം മാത്രമേ സവാദ് മഞ്ചേശ്വരത്ത് ഭാര്യ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് വളപട്ടണത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇവിടെ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവര്‍ഷത്തിനു ശേഷം മരപ്പണി പഠിക്കാന്‍…

    Read More »
  • പോയാൽ 400, കിട്ടിയാൽ 20 കോടി; ക്രിസ്തുമസ് ബമ്പർ നറുക്കെടുപ്പ് ജനുവരി 24ന് 

    20 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പറിന്റെ നറുക്കെടുപ്പ് ജനുവരി 24 ന് നടക്കും.പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരുടിക്കറ്റിന്റെ വില.  കഴിഞ്ഞ വർഷം 16 കോടിയായിരുന്നു  ഒന്നാം സമ്മാനം. അതിന് മുൻപ് 12 കോടിയും. ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ ഒരു പ്രധാന ഹൈലൈറ്റ് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനത്തെ പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. ഒരു കോടിവച്ച് ഇരുപതുപേർക്കാണ് ഇത്തരത്തിൽ നൽകുക. അതുകൊണ്ട് തന്നെ ഇത്തവണത്തെ ക്രിസ്മസ് ബമ്പറിൽ കോടിപതികൾ ആകുന്നത് ഇരുപത്തി മൂന്ന് പോരാണ്. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനം (ഓരോ സീരീസുകളിലും മൂന്ന് സമ്മാനം). 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനം(ഓരോ സീരീസുകളിലും രണ്ട് സമ്മാനം). 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനം.…

    Read More »
  • വിപണിയിൽ വിലയിടിഞ്ഞ് നേന്ത്രക്കായ; 5 കിലോ നൂറുരൂപ

    പത്തനംതിട്ട: വിപണിയിൽ നേന്ത്രപ്പഴത്തിന്റെയും  പച്ചക്കായുടെയും വിലയിടിഞ്ഞു. കിലോയ്ക്ക് 80 രൂപവരെ ഉയർന്നിരുന്ന നേന്ത്രപ്പഴത്തിന്റെ വില 35-40 രൂപയായി കുറഞ്ഞു. തൊരുവോര കച്ചവടത്തിൽ അഞ്ച് കിലോ നേന്ത്രക്കായ 100 രൂപയ്ക്ക് കിട്ടും. മറുനാടൻ തോട്ടങ്ങളിൽ നടക്കുന്ന വലിയതോതിലുള്ള വിളവെടുപ്പാണ് നാട്ടിലെ പഴം വിപണിയിൽ പ്രതിഫലിക്കുന്നതെന്ന് മൊത്തക്കച്ചവടക്കാർ പറഞ്ഞു. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് കൂടുതൽ നേന്ത്രക്കായ കേരളത്തിൽ എത്തുന്നത്. കിലോക്ക് 80 രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴം ഒറ്റയടിക്ക് 40ന് താഴേക്ക് കൂപ്പുകുത്തിയത് കര്‍ഷകരുടെ നടുവൊടിച്ചു.ഇന്നലെ 20  രൂപക്കാണ് പച്ചക്കായ വിറ്റത്.കര്‍ണാടകയില്‍നിന്ന് ‘നഗര’ എന്നുപേരുള്ളതും തമഴ്നാട്ടില്‍നിന്നും ‘മേട്ടുപാളയം’ എന്നു പേരുള്ളതും കേരള വിപണിയിലേക്ക് ഒരേസമയം കൂടുതല്‍ കടന്നുവന്നതാണ് നാടൻ നേന്ത്രകര്‍ഷകരുടെ നെഞ്ചത്തടിച്ചത്.

    Read More »
  • കൊച്ചിയില്‍ മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ അഞ്ചുപേര്‍ അറസ്റ്റിൽ 

    കൊച്ചി: നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് മയക്കുമരുന്നുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. ചേരാനല്ലൂര്‍ വലിയമ്ബലത്തിന് സമീപമുള്ള പാരഡൈസ് ഇൻ ഹോട്ടലില്‍നിന്ന് 27.67 ഗ്രാം എം.ഡി.എം.എയും 41.40 ഗ്രാം കഞ്ചാവുമായി യുവതി ഉൾപ്പെടെ അഞ്ചുപേരാണ് അറസ്‌റ്റിലായത്. മലപ്പുറം കോട്ടക്കല്‍ കര്‍ത്തുമാട്ടില്‍ വീട്ടില്‍ സഫീല നസ്റിൻ (26),ആലുവ എടത്തല തുരുത്തുമ്മേല്‍പറമ്ബില്‍ വീട്ടില്‍ സനൂപ് (39), കോട്ടുവള്ളി സ്വദേശി നടക്കാപ്പറമ്ബില്‍ വീട്ടില്‍ രഞ്ജിത്ത് (34) , മുപ്പത്തടം തണ്ടരിക്കല്‍ വീട്ടില്‍ ഷെമീര്‍ (44), കപ്പലിപ്പള്ളത്ത് കേളംപറമ്ബില്‍ വീട്ടില്‍ ഫസല്‍ (29) എന്നിവരാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനെല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. ഹോട്ടലില്‍ മുറിയെടുത്ത് വൻതോതില്‍ മയക്കുമരുന്ന് എത്തിച്ച്‌ ചെറിയ പാക്കറ്റുകളിലാക്കി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വൻകിട ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയിരുന്നത് സനൂപാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന്…

    Read More »
  • ഒന്നിലേറെ ഉരുൾപൊട്ടൽ നടന്ന മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ അനധികൃത പാറമട

    മുണ്ടക്കയം :ഒന്നിലേറെ ഉരുൾപൊട്ടലുകൾ നടന്ന മുണ്ടക്കയത്ത് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ അനധികൃത പാറമട.കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ കാവാലി ഭാഗത്താണ് അനധികൃതമായി പാറമട പ്രവർത്തിക്കുന്നത്. യൂത്ത് കോൺഗ്രസ്സ് നേതാവും, മുണ്ടക്കയം സഹകരണ ബാങ്ക് ബോർഡ് മെമ്പറുമായ വ്യക്തിയുടെ ഉടമസ്ഥതയിലാണ് പാറമട നടത്തുന്നത്. പ്രളയത്തോടൊപ്പം ഉരുൾപൊട്ടലും നടന്ന പശ്ചാത്തലത്തിൽ അനുമതിയുള്ള പാറമടകൾ നിർത്തിയ സാഹചര്യത്തിലാണ് ഇവിടെ അനധികൃതമായി പാറമടയുടെ പ്രവർത്തനം നടക്കുന്നത്. പരിസ്ഥിതിലോല പ്രദേശത്ത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നടത്തുന്ന പാറമടയ്‌ക്കെതിരെ നാട്ടുകാർ രംഗത്ത് വരുകയും വില്ലേജിൽ പരാതി നൽകുകയും ചെയ്തിരുന്നു.തുടർന്ന് വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു സ്റ്റോപ്പ്‌ മെമോ നൽകിയെങ്കിലും പാറമട നിർത്തി വെക്കാൻ യൂത്ത് കോൺഗ്രസ്സ് നേതാവ് തയ്യാറായിട്ടില്ല. തദേശ ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായിരുന്ന നേതാവിന്റെ അധികാര ബലത്തിലും ഗുണ്ടായിസത്തിലുമാണ് പാറമട പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

    Read More »
Back to top button
error: